ലഹങ്കയണിഞ്ഞപ്പോള്‍ ഇഷ അംബാനി  അതിസുന്ദരിയായി 

മുകേഷ് അംബാനി- നിത അംബാനി ദമ്പതികളുടെ മകള്‍ ഇഷയുടെ വിവാഹത്തിനായുള്ള ഒരുക്കത്തിലാണ് മുംബൈ ഫാഷന്‍ ലോകം. ഗൃഹശാന്തി പൂജയ്ക്കായി ലഹങ്കയണിഞ്ഞു അതിസുന്ദരിയായ നില്‍ക്കുന്ന ഇഷ അംബാനിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.  
ബോളിവുഡിന്റെ സ്വന്തം ഫാഷന്‍ ഡിസൈനര്‍ സബ്യസാചി മുഖര്‍ജിയാണ് ഇഷയ്ക്കായി വസ്ത്രം ഡിസൈന്‍ ചെയ്തത്. സബ്യസാചി തന്റെ  ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. എബ്രോയ്ഡറിയും ഹാന്റ് പെയ്ന്റി0ഗും ചെയ്ത ചുവപ്പു ലഹങ്കയ്ക്കും ബന്ദേജ ദുപ്പട്ടയ്ക്കും ഒപ്പം വജ്രവും മരതകവും പതിപ്പിച്ച നെക്‌ലേസും കമ്മലുമാണ് ഇഷ അണിഞ്ഞിരിക്കുന്നത്. രാജകീയ വസ്ത്രത്തില്‍ ബോളിവുഡ് താരത്തെ പോലെ തിളങ്ങിയാണ് ഗൃഹശാന്തി പൂജയ്ക്കായി ഇഷ എത്തിയത്. ഡിസംബര്‍ 12ന് മുംബൈയിലെ സ്വന്തം വസതിയിലാണ് ഇഷ അംബാനിയുടെ വിവാഹം. ബാല്യകാല സുഹൃത്തും വ്യവസായിയുമായ ആനന്ദ് പിരാമലാണ് ഇഷയുടെ പ്രതിശ്രുത വരന്‍. കഴിഞ്ഞ മാസം ഇറ്റലിയിലെ ആഢംബര വേദിയായ ലേക് കോമോയിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം.

Latest News