ന്യുദല്‍ഹി- പ്രളയ ദുരിതാശ്വാസമായി കേരളത്തിന് 2500 കോടി രൂപയുടെ അധിക സഹായം നല്‍കാന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ നേതൃത്വത്തിലുള്ള ഉന്നത സമിതി ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. ശുപാര്‍ശ അംഗീകരിച്ചാല്‍ കേരളത്തിന് 2500 കോടി രൂപ കൂടി ലഭിക്കും. കേന്ദ്രം ഇതുവരെ നല്‍കിയത് 600 കോടി മാത്രമാണ്. ലോകബാങ്കിന്റേയും വിവിധ രാജ്യാന്തര ഏജന്‍സികളുടേയും കണക്കു കൂട്ടല്‍ പ്രകാരം പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് 31,000 കോടി രൂപ ആവശ്യമാണ്.
പ്രളയക്കെടുതി നേരിടുന്നതിന് അടിയന്തിര സഹായമായി 4800 കോടി രൂപ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന് കത്തയിച്ചിരുന്നു. തുടര്‍ന്നാണ് പ്രളയ ദുരന്തങ്ങള്‍ സംബന്ധിച്ച ഉന്നത തല കേന്ദ്ര സമിതി 2500 കോടി രൂപയുടെ അധികസഹായം നല്‍കാന്‍ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തത്.