ഏറ്റവും പ്രിയപ്പെട്ട കോണ്ടാക്ട്‌സിനെ കൂടുതൽ ചേർത്തു നിർത്തുന്നതിനായി പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. 'റാങ്കിംഗ്' എന്നാണ് പുത്തൻ സവിശേഷതയുടെ പേര്. നിങ്ങൾ വാട്‌സ്ആപ്പിൽ ഏറ്റവുമധികം തവണ ആരോടാണോ ചാറ്റ് ചെയ്തത് എന്ന് വാട്‌സ്ആപ്പ് നിരീക്ഷിക്കും. ശേഷം അവരുടെ സ്റ്റ്‌റാറ്റസും അപ്‌ഡേഷനുമെല്ലാം വാട്‌സ്ആപ്പ് നിങ്ങളിലേക്ക് ആദ്യമെത്തിക്കും.
ഐ.ഒ.എസിനുള്ള വാട്‌സ് ആപ്പ് ബീറ്റാ വേർഷൻ 2.18.102.4 പ്രകാരമാണ് പുതിയ റാങ്കിംഗ് ഫീച്ചർ ഉപയോക്താക്കളിലേക്ക് എത്തുന്നത്. വാട്‌സ് ആപ്പ് നിങ്ങളെ ഏറെനാൾ നിരീക്ഷിച്ച ശേഷമാകും റാങ്കിംഗ് ഫീച്ചർ പ്രവർത്തിക്കുന്നത്. കോണ്ടാക്ട് പ്രയോറിറ്റി കണ്ടെത്താനാണിത്.
ഏറ്റവുമധികം ചാറ്റ് ചെയ്തയാളുടെ സ്റ്റാറ്റസ് ഏറ്റവും മുകളിൽ കാണാൻ കഴിയും. വീഡിയോ, ചിത്രങ്ങൾ എന്നിവ ഏറ്റവും കൂടുതൽ അയച്ചാലാണ് പ്രയോറിറ്റി വർധിക്കുക. വാട്‌സ് ആപ്പ് കോളിംഗ് കൂടുതൽ വിളിക്കുന്നതും പ്രയോറിറ്റി കൂടാൻ സഹായിക്കും. എന്നാൽ ആരുടെയെങ്കിലും മെസേജുകൾ നിങ്ങൾ വായിക്കാതെ മാറ്റിവെച്ചിട്ടുണ്ടെങ്കിൽ അവർ പ്രയോറിറ്റിയിൽ പിന്നിലോട്ട് പോകുമെന്നുറപ്പ്.