മാൽവെയറുകൾ ആൻഡ്രോയിഡ് ഉപകരണങ്ങളിലേക്ക് കടത്തിവിടുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിൾ 13 ആപ്ലിക്കേഷനുകൾ പ്ലേസ്‌റ്റോറിൽ നിന്നും നീക്കം ചെയ്തു. അഞ്ച് ലക്ഷം ആൻഡ്രോയിഡ് ഉപകരണങ്ങളിൽ ഈ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്.
ട്രക്ക് കാർഗോ സിമുലേറ്റർ, എക്‌സ്ട്രീം കാർ െ്രെഡവിങ്, ഹൈപ്പർ കാർ െ്രെഡവിങ് ഉൾപ്പെടെയുള്ളവയാണ് പ്ലേസ്‌റ്റോറിൽ നിന്നും നീക്കം ചെയ്യപ്പെട്ടത്. ഇവയിൽ രണ്ടെണ്ണം പ്ലേസ്‌റ്റോറിലെ ട്രെൻഡിങ് പട്ടികയിൽ ഉള്ളവയാണ്. ഈ 13 ആപ്ലിക്കേഷനുകളുടെയും സ്രഷ്ടാവ് ഒന്നാണെന്നുള്ളതും ശ്രദ്ധേയമാണ്. ലൂയിസ് ഓ പിന്റോ ആണ് ഈ ആപ്പുകളുടെ ഡെവലപ്പർ.
ഈ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്ത് തുറന്നാൽ 'ഗെയിം സെന്റർ' എന്ന മറ്റൊരു ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയും സ്വയം അപ്രത്യക്ഷമാവുകയും ഫോൺ അൺലോക്ക് ചെയ്യുമ്പോൾ പരസ്യങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്യും.