ഇന്ത്യന്‍ സിനിയിലെത്തന്നെ ഏറ്റവും വലിയ മുതല്‍മുടക്കില്‍ പുറത്തിറങ്ങിയ രജനിഷങ്കര്‍ ടീമിന്റെ യന്തിരന്‍ 2.0 നു ആവേശകരമായ വരവേല്‍പ്പ്. ആദ്യ പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചത്. വിഎഫ്എക്‌സ്, ത്രീഡി മികവ് ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്. രചനാപരമായ പോരായ്മയെ സാങ്കേതിക വൈദഗ്ദ്യം മറികടക്കുമെന്നാണ് പ്രേക്ഷക പ്രതികരണം. പുലര്‍ച്ചെ നാല് മണിക്കാണ് കേരളത്തിലടക്കം പലയിടങ്ങളിലും ആദ്യ പ്രദര്‍ശനം തുടങ്ങിയത്. കേരളത്തില്‍ മാത്രം നാനൂറിലധികം കേന്ദ്രങ്ങളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ഇന്നലെ രാത്രി തന്നെ ആരാധകരില്‍ പലരും തിയേറ്ററുകളില്‍ എത്തിയിരുന്നു. 43 കോടി മുതല്‍ മുടക്കിലൊരുങ്ങിയ ചിത്രം റിലീസിന് മുമ്പെ 490 കോടി നേടിയിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമായി 10000ത്തിലധികം സ്‌ക്രീനുകളിലാണ് ചിത്രമെത്തിയത്.
ശങ്കര്‍രജനീകാന്ത് എ.ആര്‍ റഹ്മാന്‍ കൂട്ടുകെട്ടിലെ ചിത്രം കണ്ണഞ്ചിപ്പിക്കുന്ന വിഷ്വല്‍ ഇഫക്ട്‌സും ആക്ഷന്‍സുമാണ് പ്രധാന ആകര്‍ഷണമെന്ന് പ്രേഷകര്‍ പറയുന്നു. പശ്ചാത്തല സംഗീതയും മികച്ചതാണ്.മുഴുനീള 3ഡി ചിത്രമായിട്ടാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ടോമിച്ചന്‍ മുളകുപാടം ആണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിച്ചിരിക്കുന്നത്. ഹോളിവുഡ് സൂപ്പര്‍ ഹിറ്റ്മൂവി ട്രാന്‍സ് ഫോര്‍മേഴ്‌സിന്റെ ആക്ഷന്‍ ഡയറക്ടര്‍ കെന്നി ബേറ്റ്‌സ് ആണ് 2.0 ന്റെ ആക്ഷന്‍ ഒരുക്കിയത്.രജനീകാന്ത്, അക്ഷയ്കുമാര്‍ , ആമി ജാക്‌സണ്‍ , കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് പ്രധാനവേഷങ്ങളില്‍ .