ശ്രീഹരിക്കോട്ട- ഇന്ത്യന്‍ സ്‌പേസ് റിസര്‍ച് ഓര്‍ഗനൈസേഷന്‍ (ഐ.എസ്.ആര്‍.ഒ) നിര്‍മ്മിച്ച ഇന്ത്യയുടെ ഏറ്റവും മികച്ച ഭൗമനിരീക്ഷണ ഉപഗ്രഹം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ഹൈപ്പര്‍ സ്‌പെക്ട്രല്‍ ഇമേജിങ് സാറ്റലൈറ്റ് (ഹൈസിസ്) വഹിച്ചു കൊണ്ടുള്ള പി.എസ്.എല്‍.വി-സി43 റോക്കറ്റ് വ്യാഴാഴ്ച രാവിലെ 9.58നാണ് വിക്ഷേപണത്തറയില്‍ നിന്നും കുതിച്ചുയര്‍ന്നത്. ഉയര്‍ന്ന റെസലൂഷനില്‍ മികച്ച തെളിമയോടെ ഭൂമിയെ നിരീക്ഷിക്കാന്‍ ഈ ഉപഗ്രഹത്തിന് ശേഷിയുണ്ട്. അഞ്ചു വര്‍ഷമാണ് ഇതിന്റെ കാലാവധി.
#Watch ISRO launches HysIS and 30 other satellites on PSLV-C43 from Satish Dhawan Space Centre in Sriharikota. #AndhraPradesh pic.twitter.com/ZtI295a4cy
— ANI (@ANI) November 29, 2018
ഹൈസിസിനൊപ്പം മറ്റു 30 ഉപഗ്രഹങ്ങളും പി.എസ്.എല്‍.വി-സി43 വിജയകരമായി വിക്ഷേപിച്ചു. ഒരു കൊച്ചു ഉപഗ്രഹവും 29 സൂക്ഷ്മ ഉപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചത്. ഇവയില്‍ 23 എണ്ണം യുഎസിന്റേതാണ്. ഓസ്‌ട്രേലിയ, കാനഡ, കൊളംബിയ, ഫിന്‍ലാന്‍ഡ്, മലേഷ്യ, നെതര്‍ലാന്‍ഡ്‌സ്, സ്‌പെയ്ന്‍ എന്നീ രാജ്യങ്ങളുടേത് ഓരോന്നും.