ഓട്ടര്‍ഷ കണ്ടു പൈസ പോയെന്നു പറഞ്ഞ പ്രേക്ഷകനു മറുപടിയുമായി നായിക അനുശ്രീ. 'കുണ്ടിലും കുഴിയിലും വീണ് മനം മടുപ്പിച്ച് കൊല്ലുന്ന ഓട്ടര്‍ഷ, മുന്നൂറ് രൂപ സ്വാഹ. അവസാനം ഇറങ്ങി ഓടി' എന്നായിരുന്നു പ്രേക്ഷകന്റെ കമന്റ്. അക്കൗണ്ട് നമ്പറും വിവരങ്ങളും തന്നാല്‍ ആ മുന്നൂറു രൂപ തിരികെ നല്‍കാമെന്നും ആരും നഷ്ടക്കച്ചവടത്തിനു നില്‍ക്കണ്ടെന്നുമായിരുന്നു അനുശ്രീയുടെ മറുപടി. ചിത്രത്തിന്റെ പ്രചരണ പരിപാടികളുടെ ഭാഗമായി ഫെയ്‌സ്ബുക്ക് ലൈവില്‍ വന്നപ്പോഴായിരുന്നു നടിയുടെ പ്രതികരണം.
'എന്തുകൊണ്ടാണ് അദ്ദേഹത്തിനു മുന്നൂറ് രൂപ പോയതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്റെ ഔദ്യോഗിക പേജിലേക്ക് ഫോണ്‍ നമ്പറും അക്കൗണ്ട് വിവരങ്ങളും മെസേജ് ചെയ്യൂ. രണ്ടു ദിവസത്തിനകം മുന്നൂറ് രൂപ ഞാന്‍ ട്രാന്‍സ്ഫര്‍ ചെയ്തു തരാം. ജിഎസ്ടി വരുമോ എന്നറിയില്ല. പെട്ടെന്ന് തരാം പൈസ. നമുക്ക് ആരുടേയും നഷ്ടക്കച്ചവടത്തിനൊന്നും നില്‍ക്കണ്ട. അത്രയ്ക്കു വിഷമം ഉണ്ടെങ്കില്‍ അക്കൗണ്ട് വിവരങ്ങള്‍ മെസേജ് ചെയ്യൂ കേട്ടോ, എന്നായിരുന്നു അനുശ്രീയുടെ മറുപടി.അനുശ്രീ കേന്ദ്രകഥാപാത്രമായെത്തിയ ചിത്രം ഓട്ടര്‍ഷ തിയറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്.