ഒന്നരമാസത്തെ സിനിമാ ചിത്രീകരണത്തിനായി ബാങ്കോക്കിലും തായ്‌ലാന്റിലും തങ്ങുന്ന ദിലീപിനെ നിരീക്ഷിക്കാന്‍ പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയതായി സൂചന. പുതിയ സിനിമയായ ഡിങ്കന്റെ ചിത്രീകരണത്തിനാണ് നടന്‍ കോടതിയുടെ അനുവാദത്തോടെ വിദേശത്തേക്ക് പോയത്. അവിടെ താമസിക്കുന്ന സ്ഥലം, പരിപാടികള്‍ എല്ലാം ദിലീപ് കോടതിയെ അറിയിച്ചിരുന്നു. ഇവ കൃത്യമായി പാലിക്കുന്നുണ്ടോ എന്നറിയാനാണ് പൊലീസ് രാജ്യാന്തര അന്വേഷണ ഏജന്‍സിയുടെ സഹായം തേടിയിരിക്കുന്നത്.
നേരത്തേ ദുബായില്‍ പോയപ്പോഴും ഇങ്ങനെ ചെയ്തിരുന്നു. പത്രസമ്മേളനത്തിന്റെയും എഫ്.എം റേഡിയോ ഇന്റര്‍വ്യൂവിന്റെയും വിശദാംശങ്ങളും റെക്കോര്‍ഡിംഗും ഇന്റര്‍പോളാണ് പൊലീസിന് കൈമാറിയത്. കാനഡയിലും യു.എസിലും പോയപ്പോഴുള്ള വിസയുടെ വിശദാംശങ്ങളും ഇന്റര്‍പോള്‍ വഴിയാണ് പൊലീസ് ലഭ്യമാക്കിയത്. ആരെയൊക്കെ കാണുന്നു, എവിടെയൊക്കെ തങ്ങുന്നു എന്നതൊക്കെ നിരീക്ഷിക്കും.
കേസില്‍ വിചാരണ ഇനിയും തുടങ്ങിയിട്ടില്ല. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്.