Sorry, you need to enable JavaScript to visit this website.

ജയറാമിന്റെ ഗ്രാന്‍ഡ് ഫാദര്‍  ഡിസംബര്‍ 12ന് തുടങ്ങും 

സംവിധായകന്‍ അനീഷ് അന്‍വറും ജയറാമും ഒന്നിക്കുന്ന ചിത്രമാണ് ഗ്രാന്‍ഡ് ഫാദര്‍. ഡിസംബര്‍ 12ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. അടുത്ത വര്‍ഷം വിഷു റിലീസായി ചിത്രം തിയേറ്ററുകളിലെത്തും. ദിവ്യ പിള്ള, സുരഭി സന്തോഷ് എന്നിവരാണ് നായികമാരായെത്തുന്നത്. ഗ്രാന്‍ഡ് ഫാദര്‍ ഒരു കോമഡി എന്റര്‍ടെയ്‌നര്‍ ആയിരിക്കും. അനുശ്രീയും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെ സെന്തില്‍ കൃഷ്ണയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
സൗബിന്‍ ഷാഹിര്‍, ബാബുരാജ്, ബൈജു സന്തോഷ്, വിജയരാഘവന്‍, ഷറഫുദ്ദീന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ദിലീഷ് പോത്തന്‍, സാജന്‍ പള്ളുരുത്തി, സുനില്‍ സുഹറ, ആശ അരവിന്ദ്, ജോണി ആന്റണി, ഹരീഷ് കണാരന്‍, ജാഫര്‍ ഇടുക്കി, മല്ലിക സുകുമാരന്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.
ഷാനി ഖാദറാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിഷ്ണു മോഹന്‍ സിത്താര, ആര്‍ട്ട് ഡയറക്ടര്‍ സഹാസ് ബാല എന്നിവരാണ് സംഗീതം. അജിത ഫിലിംസിന്റെ ബാനറില്‍ ഹസീബ് ഹനീഫും നൗഷാദ് ആലത്തൂരും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Latest News