ഇഫി ഗോവയില്‍ പ്രദര്‍ശിപ്പിച്ച കിം കി ഡുക്കിന്റെ ഏറ്റവും പുതിയ ചിത്രം ഹ്യൂമന്‍,സപേസ്,ടൈം ആന്‍ഡ് ഹ്യൂമന്‍ അതിരു കടന്ന വയലന്‍സും സെക്‌സും കുത്തിനിറച്ച അസംബന്ധ കലാസൃഷ്ടിയായി. ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം മക്വിനസ്സ് പാലസിലായിരുന്നു.
മനുഷ്യന്റെ ദുരയും, കാമവും ബന്ധങ്ങളുടെ അര്‍ത്ഥമില്ലായ്മയും അധികാരത്തിന്റെ ഭ്രാന്തുമൊക്കെ ആവിഷ്‌ക്കരിക്കാന്‍ ശ്രമിക്കുന്ന സംവിധായകന്‍ വയലന്‍സിന്റെ ഒഴുക്കില്‍ എവിടെയോ സ്വയം നഷ്ടപ്പെട്ട അവസ്ഥയിലാണ്. കിം കി ഡുക്കിന്റെ എക്കാലത്തേയും മികച്ച ചിത്രമായ സ്പ്രിംഗ് സമ്മര്‍ ഫാള്‍ വിന്റര്‍ ആന്‍ഡ് സ്പ്രിംഗിന്റെ പാറ്റേണിലാണ് പുതിയ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ഒരു കപ്പല്‍ യാത്രയിലാണ് കഥ തുടങ്ങുന്നത്. സെനറ്ററായ രാഷ്ട്രീയ നേതാവും മകനും,കുറെ അധോലോക ഗുണ്ടകളും ലൈംഗികത്തൊഴിലാളികളും ഹണിമൂണ്‍ ആഘോഷിക്കുന്ന ദമ്പതികളും പിന്നെ ആരോടും മിണ്ടാത്ത നിശബദ്‌നായ ദുരൂഹതയുണര്‍ത്തുന്ന വ്യക്തിയുമാണ് കപ്പലിലെ യാത്രക്കാര്‍.
ചിത്രം തുടങ്ങി അര മണിക്കൂറിനുളില്‍ ചിത്രത്തിലെ ലൈംഗികത്തൊഴിലാളി കഥാപാത്രങ്ങളല്ലാത്ത രണ്ടു സ്ത്രീകളും അഞ്ചുപേരാല്‍ കൂട്ട ബലാല്‍സംഗത്തിനിരയാവുകയാണ്. നിശബ്ദനായ വ്യക്തി മാത്രമേ ചിത്രത്തില്‍ ആരെയും ബലാല്‍സംഗം ചെയ്യാതിരിക്കുന്നുള്ളു.പക്ഷേ എല്ലാത്തിനും സാക്ഷിയെന്നപോലെ കാബിന്റെ ജാലകത്തിലൂടെ നോക്കിക്കാണുന്നുണ്ട്.