മൊറാദാബാദ്- ആറു മാസം പ്രായമുള്ള കുഞ്ഞിന് അച്ഛന്റെ ക്രൂരമർദ്ദനം. മർദ്ദനത്തിൽ കുട്ടിയുടെ സ്വരനാളപാളി തകർന്നു. കുട്ടിക്ക് സംസാരശേഷി തിരിച്ചുകിട്ടുമോ എന്ന കാര്യം ഉറപ്പില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. മർദ്ദനവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛൻ ഇരുപതുകാരനായ ജാഹിദിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം രാത്രി ഭാര്യയുമായുളള തർക്കത്തിനിടെയാണ് ജാഹിദ് കുട്ടിയുടെ ഭീകരമായി മർദ്ദിച്ചത്. ഭാര്യക്ക് മറ്റൊരാളുമായി അവിഹിതമായ ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. കുട്ടി തന്റെതല്ലെന്നും അയൽവാസിയുടേതാണെന്നുമായിരുന്നു ജാഹിദിന്റെ ആരോപണം. അടുക്കളയിലെ കറിക്കത്തി ഉപയോഗിച്ച് ഇയാൾ ഭാര്യയയെും മകളെയും അക്രമിക്കുകയായിരുന്നു. മകളുടെ കഴുത്തിന് മാരകമായി പരിക്കേറ്റു. ഭാര്യയുടെ കൈക്കാണ് പരിക്ക്. ജാഹിദ് മയക്കുമരുന്നിന് അടിമയാണെന്ന് പോലീസ് പറഞ്ഞു.