ഓണ്‍ലൈന്‍ ഫൂഡ് നെറ്റ്‌വര്‍ക്കായ ഊബര്‍ ഈറ്റ്‌സ് ഇന്ത്യയില്‍ ബിസിനസ് ശക്തിപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി ബോളിവുഡ് താരം ആലിയാ ഭട്ടിനെ ഊബര്‍ ഈറ്റ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായി കമ്പനി തിരഞ്ഞെടുത്തു.
ദശലക്ഷക്കനക്കിന് യുവാക്കള്‍ക്ക് പ്രചോദനമാണ് ആലിയാ ഭട്ട്. സ്വതസിദ്ധമായ ശൈലികൊണ്ടും വ്യക്തിത്വംകൊണ്ടും ആളൂകളെ സ്വധീനിക്കാന്‍ കഴിവുള്ളയാളായതിനാലാണ് ആലിയയെ ഊബര്‍ ഈറ്റ്‌സിന്റെ ഇന്ത്യ ബ്രാന്‍ഡ് അംബാസിഡറായി തിരഞ്ഞെടുക്കാന്‍ കാരണം എന്ന് ഊബര്‍ ഈറ്റ്‌സ് ഇന്ത്യ ആന്‍ഡ് ദക്ഷിണ ഏഷ്യന്‍ തലവന്‍ ഭാവിക് റാത്തോഡ് പറഞ്ഞു. ഊബര്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസിന് പിന്നാലെയാണ് ഊബര്‍ ഈറ്റ്‌സ് എന്ന ഫുഡ് നെറ്റ്‌വര്‍ക്കിനെ കമ്പനി ഇന്ത്യയിലെത്തിച്ചത്. 2017ലാണ് ഊബര്‍ ഈറ്റ്‌സ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇന്ത്യയില്‍ 37 പ്രധാന നഗരങ്ങളില്‍ ഇപ്പോള്‍ ഊബര്‍ ഈറ്റ്‌സ് സേവനം ലഭ്യമാണ്.