ജക്കാര്‍ത്ത- കഴിഞ്ഞ മാസം ഒടുവില്‍ ഇന്തൊനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ കടലില്‍ തകര്‍ന്നു വീണു കാണാതായ ലയന്‍ എയര്‍ വിമാനത്തിലെ പൈലറ്റ് ഇന്ത്യക്കാരാനായ ഭവ്യ സുനേജയുടെ മൃതദേഹം അധികൃതര്‍ തിരിച്ചറിഞ്ഞു. വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് കൈമാറും.
ദല്‍ഹി സ്വദേശിയായ 31കാരന്‍ സുനേജ 2009ലാണ് പൈലറ്റ് ലൈസന്‍സ് നേടിയത്. ലയണ്‍ എയറില്‍ ജോലക്കു ചേര്‍ന്ന ശേഷം കുടുംബ സമേതം ജക്കാര്‍ത്തയിലായിരുന്നു താമസം. 189 യാത്രക്കാരുമായി പറന്നുയര്‍ന്ന ലയണ്‍ എയര്‍ വിമാനം ഒക്ടോബര്‍ 29നാണ് തകര്‍ന്നു വീണ് കടലില്‍ കാണാതായത്. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടിട്ടില്ല. നിരവധി പേരുടെ മൃതദേഹങ്ങള്‍ ഇനിയും കണ്ടെത്താനുണ്ട്.