നടി ഭാവനയുടെ സഹോദരന്‍ ജയദേവ് സംവിധാനം ചെയ്ത തമിഴ് ചിത്രം പട്ടിണപാക്കം തിയേറ്ററുകളില്‍. പ്രശസ്ത സംവിധായകന്‍ മിഷ്‌കിന്റെ അസോഷ്യേറ്റായിരുന്ന ജയദേവിന്റെ ആദ്യ സംവിധാനസംരംഭമാണ് പട്ടിണപാക്കം. ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനറും സ്‌റ്റൈലിസ്റ്റും ജയദേവിന്റെ ഭാര്യ വിനയദേവാണ്.
ത്രില്ലര്‍ സ്വഭാവമുള്ള ഒരു ചിത്രമാണ് പട്ടിണപാക്കം. ചെന്നൈയിലെ സാധാരണക്കാരനായ ഒരു യുവാവിന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. കലൈയരശനും അനശ്വര കുമാറുമാണ് ചിത്രത്തിലെ നായികാ നായകന്‍മാര്‍. ജോണ്‍ വിജയ്, യോഗ് ജെപി, മനോജ്.കെ. ജയന്‍, ആര്‍.സുന്ദരന്‍, ചാര്‍ലി, എം.എസ്. ഭാസ്‌കര്‍, മദന്‍ ബാബു, ജങ്കിരി മധുമിത, സ്വാമി നാഥന്‍, റോസിന്‍ ജോളി, രാജേഷ് രങ്ക, മീപു സ്വാമി, അര്‍ജുന്‍ ശ്രീനിവാസ്, അദിതി രവി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
മൂളം മൂട്ടില്‍ പ്രൊഡക്ഷന്‍സാണ് നിര്‍മ്മിക്കുന്ന ചിത്രം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് റാണയാണ്. ഇഷാന്‍ ദേവാണ് സംഗീത സംവിധാനം. സോണി പ്രൊഡക്ഷന്‍സാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുന്നത്.