മീടൂ വിഷയത്തില്‍ ഒരു പ്രസ്താവന നടത്തുമ്പോള്‍ മോഹന്‍ലാല്‍ കുറച്ചുകൂടി ശ്രദ്ധ ചെലുത്തേണ്ടതായിരുന്നുവെന്ന് നടന്‍ പ്രകാശ് രാജ്. 'മോഹന്‍ലാല്‍ മനഃപൂര്‍വം പറഞ്ഞതാണെന്ന് ഞാന്‍ കരുതുന്നില്ല. അദ്ദേഹം അങ്ങിനെ പറഞ്ഞുപോയതാവാം. വളരെ സെന്‍സിബിളും സെന്‍സിറ്റീവുമായ വ്യക്തിയാണ് മോഹന്‍ലാല്‍. പക്ഷേ, മീ ടൂ പോലൊരു വിഷയത്തില്‍ കുറച്ചു കൂടി ജാഗ്രതയും കരുതലും പുലര്‍ത്തേണ്ടതുണ്ട്. ലാലേട്ടനെ പോലൊരാളെ സമൂഹം ഉറ്റുനോക്കുന്നുണ്ട്.' അഭിമുഖത്തില്‍ പ്രകാശ് രാജ് പറഞ്ഞു. രണ്ടുപതിറ്റാണ്ടായി അദ്ദേഹവുമായി ബന്ധമുണ്ടെന്നും പ്രകാശ് രാജ് പറഞ്ഞു.
മീ ടൂ വളരെ ശക്തമായ പ്രസ്ഥാനമാണെന്നും സ്ത്രീകളെ ശാക്തീകരിക്കുന്ന പ്രവര്‍ത്തനമാണ് ഇതിലൂടെ നടക്കുന്നതെന്നും പ്രകാശ് രാജ് വ്യക്തമാക്കി.
മോഹന്‍ലാല്‍ ഒരു വിദേശ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു മീടൂ വെളിപ്പെടുത്തലിനെ കുറിച്ച് വിവാദ പരാമര്‍ശം ഉന്നയിച്ചത്. മീടൂ ഒരു മൂവ്‌മെന്റായി കണേണ്ട കാര്യമില്ലെന്നും, ഇപ്പോള്‍ ക്യാംപെയ്ന്‍ ചിലര്‍ക്ക് ഒരു ഫാഷനായി മാറിയിരിക്കുകയാണെന്നും താരം പറഞ്ഞിരുന്നു. മീടൂവിനെ കുറിച്ച് കൂടുതലായി ചോദിച്ച മാധ്യമ പ്രവര്‍ത്തകയോട് താന്‍ അനുഭവിക്കാത്ത കാര്യമാണെന്നും അതിനാല്‍ ഇതിനെ കുറിച്ച് എങ്ങനെയാണ് അഭിപ്രായം പറയുകയെന്നും ഇത്തരത്തില്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. കൂടാതെ മലയാള സിനിമയെ ഒരിക്കലും മീടൂ ബാധിക്കുന്നില്ലെന്നും താരം അന്ന് പറഞ്ഞിരുന്നു. കൂടാതെ പുരുഷ•ാര്‍ക്കും ഒരു മീടു ആകാമെന്നും അദ്ദേഹം നര്‍മ രൂപത്തില്‍ പറഞ്ഞിരുന്നു.
സോഷ്യല്‍ മീഡിയയിലും മോഹന്‍ലാലിന്റെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. രേവതിയും പത്മപ്രിയയും മോഹന്‍ലാലിനെതിരെ രംഗത്തുവന്നിരുന്നു. മോഹന്‍ലാലിന് ഈ വിഷയത്തിലുള്ള കാഴ്ചപ്പാടും അഭിമുഖത്തിലെ അദ്ദേഹത്തിന്റെ ശരീരഭാഷയും പുരുഷാധിപത്യ മനോഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് പത്മപ്രിയ കുറ്റപ്പെടുത്തി.