Sorry, you need to enable JavaScript to visit this website.

പ്രണയിക്കുന്നവര്‍ക്ക് തടി കൂടുന്നു 

സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് കൂടുന്നതാണ് ശരീരവണ്ണം. എന്നാല്‍ പ്രണയത്തിലകപ്പെട്ടാല്‍ ശരീരവണ്ണം കൂടുമോ? ഈ ചോദ്യത്തിനും ഗവേഷകര്‍ ഉത്തരം കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളേയും പുരുഷ•ാരേയും പ്രത്യേകമായി പഠനത്തിന് വിധേയമാക്കിക്കൊണ്ടായിരുന്നു ഗവേഷകര്‍ ഇതിന് ഉത്തരം കണ്ടെത്തിയത്. പ്രണയത്തില്‍ പെട്ടാല്‍ ശരീരവണ്ണം എളുപ്പത്തില്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വര്‍ഷങ്ങള്‍ നീണ്ട പഠനത്തിന് ശേഷം ഇവര്‍ പറയുന്നത്.
അതിന് പറയുന്ന കാരണങ്ങള്‍ ഇങ്ങനെയാണ്. പ്രണയത്തിലായാല്‍ പിന്നെ പുരുഷനായാലും സ്ത്രീ ആയാലും ആ വലയത്തില്‍പ്പെട്ടു കിടക്കുകയാണ്. അപ്പോള്‍ മറ്റുള്ളവര്‍ എന്ത് പറയും എന്നതിലുപരി അവര്‍ രണ്ടുപേര്‍ മാത്രമായുള്ള ലോകത്തേക്ക് ചുരുങ്ങുന്നു. അപ്പോള്‍ ശരീരത്തിന്റെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ നല്‍കാതെയും വരുന്നു.
പങ്കാളിയുടെ ജീവിതരീതി കൂടി കടമെടുക്കുകയാണ് ചെയ്യുന്നത്. അതും ശാരീരികമായി പല മാറ്റങ്ങളും വരുത്തുന്നു. പ്രണയത്തിലാകുമ്പോള്‍ ശരീരത്തില്‍ കാര്യമായ ഹോര്‍മോണ്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. ഓക്‌സിടോസിന്‍, ഡോപ്പമേന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ കൂടുന്നതോടെ കൂടുതല്‍ ഭക്ഷണം ആവശ്യമായി വരുന്നതും തടി കൂടാന്‍ കാരണമാകുന്നു.

Latest News