Sorry, you need to enable JavaScript to visit this website.

മീ ടൂ: ലാലേട്ടനെതിരെ പൊട്ടിത്തെറിച്ച് പത്മപ്രിയ 

സിനിമാരംഗത്ത് ചിലര്‍ക്ക് മീ ടൂ ഒരു ഫാഷനായി മാറിയിരിക്കുകയാണെന്ന മോഹന്‍ലാലിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡബ്ലിയുസിസി അംഗമായ പത്മപ്രിയ. മോഹന്‍ലാലിന് ഈ വിഷയത്തിലുള്ള കാഴ്ചപ്പാടും അഭിമുഖത്തിലെ അദ്ദേഹത്തിന്റെ ശരീരഭാഷയും പുരുഷാധിപത്യ മനോഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് പത്മപ്രിയ കുറ്റപ്പെടുത്തി. വലിയൊരു കൂട്ടം മനുഷ്യര്‍, സ്ത്രീകള്‍ മറ്റു ചിലരുടെ മനോഭാവത്തിനും കാഴ്ചപ്പാടുകള്‍ക്കും കീഴില്‍ എന്നും നിലകൊള്ളണമെന്നുമുള്ള നിലപാടാണിത്.
മീ ടൂവുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണതകളും ടൈം ലൈന്‍ സംബന്ധിച്ച പ്രശ്‌നങ്ങളും എനിക്കുമറിയാം. എന്നാല്‍ അത്തരമൊരു മൂവ്‌മെന്റിന്റെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന, അതിനെ നിരാകരിക്കുന്ന ഇത്തരത്തിലുള്ള ആളുകള്‍ എനിക്ക് അത്ഭുതമാണ്. കാരണം സ്വാതന്ത്ര്യത്തെ കുറിച്ചും അവകാശങ്ങളെക്കുറിച്ചും ശബ്ദമുയര്‍ത്തുന്നവരാണിവര്‍  പത്മപ്രിയ പറഞ്ഞു.
അതേസമയം, മോഹന്‍ലാലിനെ എടുത്തുപറയാതെ പരോക്ഷമായ വിമര്‍ശനമാണ് രേവതി കഴിഞ്ഞദിവസം ട്വിറ്ററിലൂടെ നടത്തിയത്. മീ ടൂ മൂവ്‌മെന്റ് ഒരു ഫാഷനാണെന്നാണ് പ്രമുഖ നടന്‍ പറഞ്ഞത്. ഇവരെ എങ്ങിനെയാണ് ഇതൊക്കെ പറഞ്ഞ് മനസിലാക്കേണ്ടത്? അഞ്ജലി മേനോന്‍ പറഞ്ഞതു പോലെ ചൊവ്വയില്‍ നിന്ന് വന്നവര്‍ക്ക് ലൈംഗിക അധിക്ഷേപം എന്താണെന്ന് അറിയില്ല. എന്ത്‌കൊണ്ടാണ് അത് തുറന്ന് പറയേണ്ടി വരുന്നതെന്നും അറിയില്ല. ആ തുറന്നു പറച്ചില്‍ എന്ത് മാറ്റമാണ് കൊണ്ടു വരുന്നതെന്നും അറിയില്ല.'


 

Latest News