Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഫേസ്ബുക്കിന്റെ  ട്രോൾ ശുദ്ധീകരണം വിവാദത്തിൽ; കേസുമായി റഷ്യൻ സ്ഥാപനം

ട്രോൾ പേജ് ശുദ്ധീകരണത്തിന്റെ ഭാഗമായി ഫേസ്ബുക്ക് പേജ് നീക്കം ചെയ്തതിനെതിരെ റഷ്യൻ കമ്പനി കേസ് ഫയൽ ചെയ്തു. യു.എസ് സർക്കാറിനു വേണ്ടി അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുകയാണെന്നും റഷ്യൻ പേജുകൾക്കെതിരെ വിവേചനം കാണിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഫെഡറൽ ഏജൻസി ഓഫ് ന്യൂസ് എൽ.എൽ.സി (ഫാൻ) ഹരജി നൽകിയിരിക്കുന്നത്. 
2016 ൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടപെട്ടുവെന്ന ആരോപണങ്ങളെ തുടർന്ന് യു.എസ് ട്രഷറി ഡിപ്പാർട്ട്‌മെന്റ് റഷ്യയുടെ ഇന്റർനെറ്റ് റിസർച്ച് ഏജൻസിക്കെതിരെ നടപടികൾ സീകരിച്ചതിനു പിന്നാലെയാണ് ഫാൻ പേജ് ഫേസ്ബുക്ക് ഡിലീറ്റ് ചെയ്തത്. സമൂഹ മാധ്യമത്തിൽ ഇതുപോലുള്ള മറ്റു പേജുകളും ഫേസ്ബുക്ക് നീക്കം ചെയ്തിരുന്നു.
ഇന്റർനെറ്റ് റിസർച്ച് ഏജൻസിയും (ഐ.ആർ.എ) ഫാനും ഒരേ ഓഫീസ് കെട്ടിടത്തിൽ പ്രവർത്തിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇരുകമ്പനികൾ തമ്മിൽ ബന്ധമുണ്ടെന്നതായിരുന്നു ഫേസ് ബുക്കിന്റെ ന്യായീകരണം. 2018 ഒക്ടോബറിൽ ഇടക്കാല തെരഞ്ഞെടുപ്പിൽ ഇടപെട്ടതിന്   ആരോപണം നേരിടുന്ന എലീന അലക്‌സീവ്‌ന ഖുസ്‌യായ്‌നോവ ഫാനിൽ ജോലി ചെയ്തിരുന്നുവെന്നും ഫേസ്ബുക്ക് ചൂണ്ടിക്കാണിക്കുന്നു. അമേരിക്കൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇടപെടുകയെന്ന ലക്ഷ്യം നിറവേറ്റാൻ റഷ്യൻ പിന്തുണയോടെ നടത്തിയതെന്ന് കരുതുന്ന ലാഖ്ട
 കാമ്പയിനുമായി ബന്ധപ്പെട്ടായിരുന്ന എലീനയുടെ ജോലി. ഈ കാമ്പയിൻ അമേരിക്കയിൽ രാഷ്ട്രീയ സംഘർഷത്തിനു കാരണമായിരുന്നു. 
എന്നാൽ ലാഖ്ടയുമായി തങ്ങൾക്ക് ബന്ധമില്ലെന്നും അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന എലീനക്ക് പബ്ലിഷ് ചെയ്യുന്ന എഡിറ്റോറിയൽ ഉള്ളടക്കവുമായി ബന്ധമില്ലെന്നും ഫാൻ വിശദീകരിക്കുന്നു. കമ്പനിയുടെ ദൈനംദിന കാര്യങ്ങൾ രേഖപ്പെടുത്തുക മാത്രമായിരുന്നു അവരുടെ ജോലിയെന്നും ഫാൻ അവകാശപ്പെടുന്നു. 
പൊതുജന താൽപര്യാർഥം പ്രസക്തമായ റിപ്പോർട്ടുകൾ ആധികാരികമായി പ്രസിദ്ധീകരിക്കുന്ന വാർത്താ ഏജൻസിയാണ് തങ്ങളുടേതെന്നാണ് ഫാൻ അവകാശവാദം. 
കമ്പനിയുടെ നിയമ പോരാട്ടത്തെ യു.എസ് ഫെഡറൽ പ്രോസിക്യൂട്ടർ റിനാറ്റോ മാരിയോട്ടി കാര്യമായി കാണുന്നില്ല. ഇത് വിജയിക്കാൻ പോകുന്ന കേസല്ലെന്നും പബ്ലിക് റിലേഷൻസ് പോരാട്ടമായി കണ്ടാൽ മതിയെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം. 
 

Latest News