അമ്മ സംഘടിപ്പിച്ച മെഗാ ഷോയില്‍ ഡബ്ല്യുസിസി അംഗങ്ങളെ പരിഹസിച്ചുള്ള സ്‌കിറ്റ് വന്‍ വിവാദമായിരുന്നു. ആ സ്‌കിറ്റില്‍ മോഹന്‍ലാലും മമ്മൂട്ടിയും അഭിനയിച്ചിരുന്നു. ഇപ്പോഴിതാ വിവാദത്തിന് മറുപടിയുമായെത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ദുബായില്‍ ഗള്‍ഫ് ന്യൂസുമായുള്ള അഭിമുഖത്തിലാണ് താരം മനസ്സു തുറന്നത്. വിമര്‍ശനങ്ങള്‍ക്ക് ഇടം നല്‍കാതെ സ്‌കിറ്റുകള്‍ ഒരുക്കുമോ എന്നായിരുന്നു ചോദ്യം. ഞങ്ങളൊരിക്കലും അങ്ങിനെയുള്ള കാര്യങ്ങള്‍ ഫോക്കസ് ചെയ്യാന്‍ ശ്രമിച്ചിട്ടില്ല. ആ സ്‌കിറ്റ് അമ്മയിലെ വനിതാ അംഗങ്ങള്‍ ആവശ്യപ്പെട്ടിട്ട് ചെയ്തതാണ്. ഇവിടെ ഞങ്ങളെന്തോ തെറ്റ് ചെയ്‌തെന്ന് തെളിയിക്കാന്‍ ശ്രമിക്കുകയാണിവര്‍. ചിലരുടെ കാഴ്ചപ്പാടിന്റെ പ്രശ്‌നമാണത്. നിങ്ങള്‍ക്ക് നിര്‍ബന്ധമാണെങ്കില്‍ ഒരു സ്‌കിറ്റ് ചെയ്യാം മോഹന്‍ലാല്‍ പറയുന്നു.
തന്നെ കളിയാക്കുന്ന സ്‌കിറ്റുകള്‍ ചെയ്യാറുണ്ടെന്നും താന്‍ അതെല്ലാം ആസ്വദിക്കാറുണ്ടെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. അതൊക്കെ ആ സ്പിരിറ്റില്‍ എടുക്കണമെന്നും മോഹന്‍ലാല്‍ പറഞ്ഞു. മീടു ഒരു ഫാഷനായി പലര്‍ക്കും മാറിയിരിക്കുകയാണെന്നും മലയാളത്തെ അതൊന്നും ബാധിച്ചിട്ടില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.