നിത്യഹരിത നായകന്‍ എന്ന സിനിമയിലൂടെ നിര്‍മ്മാണ രംഗത്തേയ്ക്കും അരങ്ങേറുകയാണ് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ഒപ്പം മത്സ്യ ഷോപ് ഉള്‍പ്പെടെ വേറെയും സംരംഭങ്ങള്‍. എന്നാല്‍ പ്രോത്സാഹനത്തിലുപരി വിമര്‍ശനമാണ് നേരിടേണ്ടി വന്നതെന്ന് നടന്‍ വെളിപ്പെടുത്തുന്നു. നിര്‍മ്മാതാവാന്‍ മാത്രം പണം എവിടെ നിന്നാണ് നിങ്ങള്‍ക്ക്, ദിലീപിന്റെ ബിനാമിയായാണോ പ്രവര്‍ത്തിക്കുന്നതെന്നൊക്കെ ചോദിച്ചു. മനോരമ യുടെ പരിപാടിയായ ഐ മീ മൈ സെല്‍ഫിലാണ് ധര്‍മ്മജന്റെ വെളിപ്പെടുത്തല്‍. ധര്‍മ്മജന്‍ ഒരു ബിനാമിയാണോ എന്ന് പലരും ചോദിച്ചു ഒരിക്കലുമല്ല, ദിലീപേട്ടന് ഇതെ കുറിച്ച് അറിയാന്‍ പോലും വഴിയില്ല.
പിന്നെ നിര്‍മ്മാതാവായത് വലിയ കാശുകാരനായത് കൊണ്ടൊന്നുമല്ല, രണ്ട് നല്ല സുഹൃത്തുക്കള്‍ കാശുമുടക്കാന്‍ തയ്യാറായി വന്നു. ഒപ്പം ഞാനും മുടക്കി അത്ര മാത്രം. ഞാന്‍ കാശു മുടക്കാത്ത നിര്‍മ്മാതാവല്ല. വേദനിക്കുന്ന നിര്‍മ്മാതാവാണ്. സിനിമ നിങ്ങള്‍ തിയേറ്ററില്‍ പോയി കണ്ട് വിജയിപ്പിച്ചാലെ എനിക്ക് മുടക്കിയ പണം തിരിച്ചുകിട്ടൂ ധര്‍മ്മജന്‍ പറഞ്ഞു. ഏതായാലും ദിലീപിന്റെ വിശ്വസ്തനായ ധര്‍മ്മജന്‍ സിനിമാലോകത്തെ അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞു.