Sorry, you need to enable JavaScript to visit this website.

മീടൂ : സംവിധായകന്  പൊക്കിള്‍ചുഴി  കാണണമെന്ന് റിച്ച ഛദ്ദ

ബോളിവുഡില്‍ നടി തനുശ്രീക്ക് പിന്നാലെ നിരവധി നടിമാരാണ് മീടൂ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. പല സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്ക•ാരും അടക്കം മീടൂവിന് ഇരകളാകുകയും ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ ഇപ്പോള്‍ മീടൂ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നടി റിച്ച ഛദ്ദ.
തനിക്കും ബോളിവുഡില്‍ നിന്ന് നിരവധി അപമാനകരമായ നിരവധി ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നടി വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരിക്കല്‍ സിനിമാ ചിത്രീകരണത്തിനിടെ ഹൈവെയ്സ്റ്റ് പാന്റ്‌സുമിട്ട് സെറ്റിലെത്തിയ തന്നോട് പൊക്കിള്‍ചുഴി കാണിക്കാനാണ് സംവിധായകന്‍ ആവശ്യപ്പെട്ടതെന്നും അത്തരത്തിലുള്ള ഒരു ജീന്‍സ് ഇടുമ്പോള്‍ പൊക്കിള്‍ ചുഴി എങ്ങനെയാണ് കാണിക്കേണ്ടി വരിക എന്ന് ഊഹിക്കാമല്ലോ എന്നും റിച്ച ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
 നെറ്റിയിലും കവിളിലും മാര്‍ക്കര്‍ പേന ഉപയോഗിച്ച് പൊക്കിള്‍ വരച്ചുകാട്ടിയാണ് താന്‍ ഇതിനോനെതിരെ പ്രതികരിച്ചതെന്നും അവര്‍ പറയുന്നു. ബോളിവുഡിലെ സംവിധായകരില്‍ പലര്‍ക്കും സിനിമയെടുക്കുന്നതിലല്ല അതിന്റെ മറവില്‍ സ്ത്രീകളെ ദുരുപയോഗം ചെയ്യാനാണ് താല്‍പര്യമെന്നും നടി കൂട്ടിച്ചേര്‍ത്തു.

Latest News