Sorry, you need to enable JavaScript to visit this website.

ഇന്ത്യയുടെ അപൂര്‍ണ ഭൂപടം പോസ്റ്ററില്‍; അലിഗഡ് യൂണിവേഴ്‌സിറ്റിയില്‍ വിവാദം

അലിഗഡ്- വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും കശ്മീരും ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം ഉള്‍പ്പെടുത്തി സ്ഥാപിച്ച നാടക അവതരണത്തിന്റെ പോസ്റ്ററിനെ ചൊല്ലി അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയല്‍ വിവാദം. കള്‍ചറള്‍ എജുക്കേഷന്‍ സെന്ററിനു കീഴിലുള്ള ഡ്രാമ ക്ലബ് ആണ് വിവാദ പോസ്റ്റര്‍ സ്ഥാപിച്ചത്. ഇതു യുണിവേഴ്‌സിറ്റ് മേലധികാരികള്‍ ഇടപെട്ട് ഉടനടി നീക്കം ചെയ്തു. നാടക പരിപാടി മാറ്റി വെപ്പിക്കുകയും ചെയ്തു. വിവാദ പോസ്റ്റര്‍ സ്ഥാപിച്ചതു സംബന്ധിച്ച് ഡ്രാമ ക്ലബ് പ്രസിഡന്റിനും സെക്രട്ടറിക്കും യൂണിവേഴ്‌സിറ്റി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. പോസ്റ്റര്‍ തയാറാക്കിയ യൂണിവേഴ്‌സിറ്റി ജീവനക്കാരനും നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇവരുടെ മറുപടി ലഭിച്ച ശേഷം നടപടികള്‍ സ്വീകരിക്കും. ഇതു സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയായ ശേഷമെ നാടകം അവതരിപ്പിക്കാന്‍ അനുമതി നല്‍കൂവെന്നും യുണിവേഴ്‌സിറ്റി വക്താവ് പ്രൊഫസര്‍ ശഫി ഖിദ്വായ് പറഞ്ഞു.

പ്രമുഖ ഹിന്ദി തിരക്കഥാകൃത്ത് അസ്ഗര്‍ വഹാജത്തിന്റെ പ്രശസ്ത നാടകമായ 'ജിസ് ലാഹോര്‍ ന ദേഖ്‌യാ' എന്ന 1989ല്‍ രചിക്കപ്പെട്ട നാടകമാണ് ഞായറാഴ്ച യൂണിവേഴസിറ്റിയിലെ കെന്നഡി ഓഡിറ്റോറിയത്തില്‍ അവതരിപ്പിക്കാനിരുന്നത്. ഈ നാടകം ഇന്ത്യയിലൂടനീളം അവതരിപ്പിക്കപ്പെട്ടതും ഏറെ ശ്രദ്ധപിടിച്ചുപറ്റുകയും ചെയ്ത ഒന്നാണ്. നാടകത്തിന്റെ ഉള്ളടക്കം സംബന്ധിച്ച് വിവാദങ്ങളൊന്നുമുണ്ടായിട്ടില്ല. പോസ്റ്ററിനെ ചൊല്ലിയാണ് വിവാദം. 

നാടകം പറയുന്ന കഥ
1947ലെ കഥയാണ് നാടകത്തിന്റെ ഉള്ളടക്കം. വിഭജന കാലത്ത് ലഖ്‌നൗവില്‍ നിന്നും ലാഹോറിലേക്ക് കുടിയേറിയ ഒരു മുസ്ലിം കുടുംബത്തിന്റെ കഥയാണ് നാടകം പറയുന്നത്. ലാഹോര്‍ മിര്‍സാ കുടുംബത്തിന് ഒരു ഹിന്ദു കുടുംബം താമസിച്ചിരുന്ന വലിയ ബംഗ്ലാവ് ഒഴിപ്പിച്ച് നല്‍കുന്നു. ഇവിടെ എത്തിയ മിര്‍സാ കുടുംബം കാണുന്നത് ബംഗ്ലാവ് ഒഴിഞ്ഞു പോകാന്‍ കൂട്ടാക്കാതെ അവിടെ കഴിയുന്ന ഒരു ഹിന്ദു വയോധികയെ ആണ്. ബംഗ്ലാവിന്റെ ഉടമസ്ഥാവകാശവും അവകാശപ്പെട്ട് ഇവിടെ നിന്നും ഒഴിഞ്ഞു പോകാന്‍ കൂട്ടാക്കാതിരിക്കുകയായിരുന്നു അവര്‍. എന്നാല്‍ മിര്‍സാ കുടുംബം ഇവരോടൊപ്പം ഇവിടെ താമസമാക്കുകയും വയോധികയെ ഇവിടെ നിന്നും ഒഴിപ്പിക്കാനുള്ള പദ്ധതി ഉപേക്ഷിക്കുകയും ചെയ്യുന്നു.  


 

Latest News