വിയറ്റ്‌നാം സന്ദര്‍ശിച്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിനുവേണ്ടി വിയറ്റ്‌നാം നാഷണല്‍ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളും ഇന്ത്യന്‍ എംബസി ജീവനക്കാരുടെ ഭാര്യമാരും ചേര്‍ന്ന യേ ദോസ്തി ഹം നഹീ തോഡേംഗ പാടി.
ദ്വിരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായാണ് രാഷ്ട്രപതി വിയറ്റ്‌നാമിലെത്തിയത്. ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിലും പ്രാദേശിക സമ്പദ്ഘടനക്ക് അവസരങ്ങള്‍ ഒരുക്കുന്നതിലും ഇന്ത്യന്‍ സമൂഹം നിര്‍ണായക പങ്കാണ് വഹിക്കുന്നതെന്ന് രാഷ്ടപ്രതി പറഞ്ഞു.