Sorry, you need to enable JavaScript to visit this website.

മലബാർ ഗോൾഡ് അമേരിക്കയിലും; 250 ാമത് ഷോറൂം ഷിക്കാഗോയിൽ തുറന്നു 

മലബാർ ഗോൾഡിന്റെ ഷിക്കാഗോ ഷോറൂം ഇന്ത്യൻ കോൺസൽ ജനറൽ നീതാ ഭൂഷൺ ഉദ്ഘാടനം ചെയ്യുന്നു. ശംലാൽ അഹ്മദ്, ദേബ്ര സിൽവർസ്‌റ്റെയിൻ, ഡോ. ഗോപാൽ ലാൽമലാനി, ജോസഫ് ഈപ്പൻ തുടങ്ങിയവർ സമീപം 

ഷിക്കാഗോ- ആഗോള തലത്തിൽ ആഭരണ റീട്ടെയിൽ വിതരണത്തിൽ മുന്നിട്ടുനിൽക്കുന്ന ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്‌സ് അമേരിക്കയിലും ഷോറൂം തുറന്നു. ഷിക്കാഗോയിൽ ആരംഭിച്ച മലബാർ ഗോൾഡിന്റെ 250 ാമത് ഷോറൂം ഇന്ത്യൻ കോൺസൽ ജനറൽ നീതാ ഭൂഷൺ ഉദ്ഘാടം ചെയ്തു. ഇന്റർനാഷണൽ ഓപറേഷൻസ് മാനേജിംഗ് ഡയറക്ടർ ശംലാൽ അഹ്മദ്, ദേബ്ര സിൽവർസ്‌റ്റെയിൻ, ഡോ. ഗോപാൽ ലാൽമലാനി, ജോസഫ് ഈപ്പൻ, ജസാർ രയരോത്ത്, ദിപൻ ലഖ തുടങ്ങിയവർ സംബന്ധിച്ചു. 
1993 ൽ ഇന്ത്യയിൽ ആരംഭിച്ച മലബാർ ഗോൾഡ് പ്രവേശിക്കുന്ന പത്താമത്തെ വിദേശ രാജ്യമാണ് യു.എസ്.  

Latest News