അമൃത്‌സര്‍- അമൃത്‌സറിലെ രാജസാന്‍സിയില്‍ ഞായറാഴ്ച മൂന്ന് പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനത്തിനു പിന്നില്‍ സിഖ് തീവ്രവാദ സംഘടനയായ ഖലിസ്ഥാന്റെ പങ്ക് അന്വേഷിക്കുന്നു. 20 പേര്‍ക്ക് പരിക്കേല്‍ക്കാനിടയായ സംഭവം ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞിരുന്നു. പ്രാര്‍ത്ഥന നടക്കുന്നതിനിടെയാണ് നിരങ്കാരി ഭവനു നേര്‍ക്ക് ഗ്രനേഡ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ രണ്ടു പേരാണ് ഗ്രനേഡ് എറിഞ്ഞ് കടന്നുകളഞ്ഞതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇവരുടെ മുഖം മൂടിക്കെട്ടിയ നിലയിലായിരുന്നു. ഏഴോളം ജയ്‌ഷെ മുഹമ്മദ് തീവ്രവദികള്‍ പഞ്ചാബിലേക്ക് പ്രവേശിച്ചതായി ജാഗ്രതാ നിര്‍ദേശം നല്‍കിയിനു തൊട്ടു പിന്നാലെയാണ് ആക്രമണം ഉണ്ടായത്. പ്രഥമൃഷ്്ട്യാ ഇതൊരു ഭീകരാക്രമണമായാണ് പരിഗണിക്കുന്നതെന്ന് പഞ്ചാബ് പോലീസ് മേധാവി സുരേഷ് അറോറ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ആക്രണമത്തിനു പിന്നില്‍ ഐഎസ്‌ഐ പിന്തുണയുള്ള ഖലിസ്ഥാനി, കശ്മീരി തീവ്രവാദി സംഘങ്ങളാകാന്‍ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞിരുന്നു. സംസ്ഥാനത്തെ സമാധാനം തകര്‍ക്കാന്‍ ഒരു തീവ്രവാദി സംഘങ്ങളേയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.