ന്യൂയോര്‍ക്ക്- ഡ്രൈവറില്ലാ കാറുകള്‍ സാര്‍വത്രികമായിട്ടില്ലെങ്കിലും അതിന്റെ വ്യാപനം വാഹനങ്ങളില്‍ വെച്ചുള്ള സെക്‌സ് വര്‍ധിപ്പിക്കുമെന്ന് പഠനം. ആനല്‍സ് ഓഫ് ടൂറിസം റിസേര്‍ച്ചാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. ഒരു പോയിന്റില്‍നിന്ന് മറ്റൊരു പോയിന്റിലേക്കുള്ള ഡ്രൈവര്‍ലെസ് കാറുകള്‍ ലൈംഗിക ബന്ധത്തിനുള്ള സാധ്യതകള്‍ കൂടിയാണ് തുറക്കുന്നതെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഏതാണ്ട് 60 ശതമാനത്തോളം അമേരിക്കക്കാര്‍ ഇപ്പോള്‍ തന്നെ കാറുകളില്‍വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടവരാണെന്ന് യൂനിവേഴ്‌സിറ്റി ഓഫ് സറെയിലെ സ്‌കൂള്‍ ഓഫ് ഹോസ്പിറ്റാലിറ്റി ആന്റ് ടൂറിസം മാനേജ്‌മെന്റിലെ റിസേര്‍ച്ച് ഡെപ്യൂട്ടി ഡയരക്ടര്‍ സ്‌കോട്ട് കോഹന്‍ പറയുന്നു.
ഡ്രൈവറില്ലാ കാറുകള്‍ ടൂറിസവുമായി ബന്ധപ്പെട്ട സെക്‌സ് വ്യവസായം മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഗരങ്ങളിലെ ടൂറിസത്തിന്റെ അവിഭാജ്യ ഭാഗമായിട്ടുണ്ട് സെക്‌സ് വ്യവസായം. നിയമവിധേയമായതും അല്ലാത്തതുമായ വേശ്യാവൃത്തി ടൂറിസത്തിന്റെ ഭാഗമാണെന്നും അതിനു സഹായകമാകുന്നതാണ് ഡ്രൈവറില്ലാ കാറുകളെന്നും കോഹന്‍ എന്‍.ബി.സിയോട് പറഞ്ഞു.
ഡ്രൈവറില്ലാ കാറുകള്‍ റോഡരികിലെ ഹോട്ടലുകളേയും റെസ്‌റ്റോറന്റുകളേയും ബാധിക്കുമെന്നും പഠനം വ്യക്തമാക്കുന്നു. ആളുകള്‍ വാഹനങ്ങളില്‍വെച്ചുതന്നെ ഭക്ഷണം കഴിക്കുമെന്നാണ് ഈ വിലയിരുത്തലിന്റെ അടിസ്ഥാനം.