വൃശ്ചിക മാസം അയ്യപ്പ ഭക്തര്‍ക്ക് മാത്രമല്ല സിനിമ മേഖലയിലും ഒരു വിശേഷ മാസം തന്നെയാണ്. അയ്യപ്പ സ്വാമിയുടേയും ശബരിമലയുടേയും പശ്ചാത്തലത്തില്‍ നിരവധി സിനിമകള്‍ വെളളിത്തിരയില്‍ ജനിച്ചിട്ടുണ്ട്. വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇപ്പോഴും ആ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ഇപ്പോഴിതാ ആ കൂട്ടത്തിലേയ്ക്ക് മറ്റൊരു അയ്യപ്പന്‍ ചിത്രം കൂടി വരുകയാണ്. മലയാളത്തിലെ യുവതാരം പൃഥ്വിരാജാണ് അയ്യപ്പനായി എത്തുന്നത്. താരം തന്നെയാണ് പുതിയ ചിത്രത്തെ കുറിച്ച് പ്രേക്ഷകരുമായി പങ്കുവെച്ചത്. ഈ മണ്ഡലകാലത്ത് പൃഥ്വിയുടെ പ്രഖ്യാപനം ആരാധകര്‍ക്കിടയിലും അയ്യപ്പ ഭക്തര്‍ക്കിടയിലും ആവേശം സൃഷ്ടിച്ചിട്ടുണ്ട്.
അയ്യപ്പ സ്വാമിയുടെ ചരിത്രം പറയുന്ന പല ചിത്രങ്ങളും വെള്ളിത്തിരയില്‍ എത്തിയിട്ടുണ്ട്. അതേ സിരീസിലേയ്ക്ക് വീണ്ടും പുതിയ ചിത്രം എത്തുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട യുവതാരം പൃഥ്വിരാജാണ് അയ്യപ്പ സ്വാമിയായി എത്തുന്നത്. ശങ്കര്‍ രാമകൃഷ്ണനാണ് സിനിമ സംവിധാനം ചെയ്യുന്നത്.
ഫസ്റ്റ് ലുക്ക് പോസ്റ്ററോടെയാണ് ചിത്രത്തിനെ കുറിച്ചുളള പ്രഖ്യാപനം നടത്തിയത്. അമ്പും വില്ലുമേന്തി കാട്ടില്‍ പുലിയുടെ സമീപത്ത് ഇരിക്കുന്ന ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുളളത്. വര്‍ഷങ്ങളായി ശങ്കര്‍ എന്നോട് ഈ കഥ പറഞ്ഞിട്ട്.. അത് ആരംഭിക്കുന്ന ദിനമായിരുന്നു എന്നും സ്വപ്നങ്ങളില്‍.ഒടുവില്‍ അത് സംഭവിക്കുന്നു… അയ്യപ്പന്‍. സ്വാമിയേ ശരണം അയ്യപ്പ എന്ന അടി കുറിപ്പോടു കൂടിയായിരുന്നു താരം പോസ്റ്റര്‍ പങ്കുവെച്ചത്.