Sorry, you need to enable JavaScript to visit this website.

ഹിന്ദുത്വ വനിതകള്‍ താജ്മഹല്‍ പള്ളിയില്‍ പൂജ നടത്തി-video

ആഗ്ര- ഹിന്ദുത്വ സംഘടനകളിലെ ഒരു സംഘം സ്ത്രീകള്‍ താജ്മഹല്‍ സമുച്ചയത്തിനകത്തെ പള്ളിയില്‍ കയറി പൂജ നടത്തി. താജ്മഹല്‍ യഥാര്‍ഥത്തില്‍ ശിവക്ഷേത്രമാണെന്ന് സ്ഥാപിക്കുകയാണ് പൂജ നടത്തിയവരുടെ ലക്ഷ്യം. മുസ്്‌ലിംകള്‍ക്ക് നമ്‌സ്‌കാരം നിര്‍വിഹിക്കാമെങ്കില്‍ തങ്ങള്‍ക്ക് പുജയും നടത്താമെന്നാണ് ഇവരുടെ വാദം.
താജ് യഥാര്‍ഥത്തല്‍ തോജോ മഹലയമാണെന്നാണ് വിവിധ ഹിന്ദുത്വ സംഘടനകള്‍ അവകാശപ്പെടുന്നത്. താജ്മഹലിലെ പള്ളിയില്‍ എല്ലാ നേരത്തുമുള്ള നമസ്‌കാരം പുരാവസ്തു വകുപ്പ് തടഞ്ഞിട്ടും പ്രദേശത്തെ മുസ്്‌ലിംകള്‍ ചൊവ്വാഴ്ച പള്ളിയില്‍ നമസ്‌കാരം നിര്‍വഹിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹിന്ദുത്വ സംഘടനകളിലെ സ്ത്രീകള്‍ പള്ളിയില്‍ കയറിയതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എല്ലാ ദിവസവും മുസ്ലിംകള്‍ക്ക് ഇവിടെ നമസ്‌കാരം ആകാമെങ്കില്‍ ഞങ്ങളുടെ തോജോ മഹാലയത്തില്‍ ഞങ്ങളുടെ പൂജയും നടത്താം-അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് മീനാ ദേവി ദിവാകര്‍ പറഞ്ഞു. പള്ളി സമുച്ചയത്തിനകത്ത് ഗംഗാജലം തളിച്ച ശേഷം സ്ത്രീകള്‍ ഓം നമശിവായ മുഴക്കി. തേജോ മഹാലയ ചിലര്‍ മലിനപ്പെടുത്തിയെന്നും അത് ഗംഗാജലം തളിച്ച് ശുചീകരിക്കുകയാണെന്നും മീനാ ദിവാകര്‍ പറഞ്ഞു. പുരുഷന്മാര്‍ സ്ത്രീകളെ കൊണ്ട് ജയ് ശ്രീരാം വിളിപ്പിക്കുന്നതും വൈറലായ വിഡിയോയില്‍ കേള്‍ക്കാം.
സംഭവത്തെ കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നും ജവാന്മാര്‍ക്ക് പള്ളി സമുച്ചയത്തിനകത്ത് പ്രവേശനമില്ലെന്നും സി.ഐ.എസ്.എഫ് കമാന്‍ഡന്റ് ബ്രിജ് ഭൂഷണ്‍ പറഞ്ഞു. പുരാവസ്തു വകുപ്പ് അധികൃതര്‍ക്കുമാത്രമേ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകൂ എന്നും അദ്ദേഹം പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്നാണ് എ.എസ്.ഐ വക്താവ് വസന്ത് സ്വര്‍ണകറുടെ പ്രതികരണം. സംഭവത്തെ കുറിച്ച് അറിഞ്ഞയുടന്‍ എ.എസ്.ഐ ജീവനക്കാര്‍ അവിടെ ചെന്നെങ്കില്‍ പൂജ നടത്തിയ വസ്തുക്കളൊന്നും കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Latest News