എസ്‌കാംബിയ- അമേരിക്കയിലെ ഒരു കുറ്റവാളിയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ ലക്ഷക്കണക്കിനാളുകള്‍ ഷെയര്‍ ചെയ്തു. കുറ്റകൃത്യമോ പ്രതിയെ കണ്ടെത്താനുള്ള പോലീസിന്റെ ശ്രമമോ അല്ല കാരണം. പ്രതിയുടെ കൂറ്റന്‍ കഴുത്താണ് നാല് ലക്ഷത്തോളം പേരെ ഒരു ഫോട്ടോ ഷെയര്‍ ചെയ്യാന്‍ പ്രേരിപ്പിച്ചത്. പിന്നീട് കഴുത്തിനെ കുറിച്ചുള്ള നീണ്ട ചര്‍ച്ചയും. പലരും ഇത് ഫോട്ടോഷോപ്പില്‍ തയാറാക്കിയതാണെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ പ്രതിയെ നേരത്തെ അറിയുന്നവരും സുഹൃത്തുക്കളും അതിനെ ചോദ്യം ചെയ്ത് രംഗത്തുവന്നു.
ഫ്‌ളോറിഡയിലെ എസ്‌കാംബിയ കൗണ്ടി ഷെരിഫ് ഓഫീസാണ് മയക്കുമരുന്ന് കടത്ത് ഉള്‍പ്പെടെയുള്ള കേസുകളില്‍ പിടികിട്ടാനുള്ള ചാള്‍സ് ഡയണ്‍ മക്‌ഡൊവല്‍ എന്നയാളുടെ ഫോട്ടോ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത്.
മയക്കുമരുന്നുമായി പ്രതി കടന്നുകളഞ്ഞ സംഭവമാണ് പോലീസിനു പറയാനുണ്ടായിരുന്നത്. പക്ഷേ ഫേസ് ബുക്ക് ഉപയോക്താക്കളുടെ ശ്രദ്ധ പതിഞ്ഞത് അയാളുടെ കഴുത്തിലായിരുന്നു.
വയാഗ്ര വിഴുങ്ങിയപ്പോള്‍ തൊണ്ടയില്‍ കുടുങ്ങിയതാകാമെന്നതു മുതല്‍ ഇയാള്‍ക്കെതിരെ തൊണ്ട കേടാക്കിയതിനു കേസെടുക്കണമെന്ന ആവശ്യം വരെ ഇയര്‍ത്തി ഫേസ്ബുക്ക് ഉപയോക്താക്കള്‍.