മാനസിക അസ്വാസ്ഥ്യം നേരിടുന്ന സ്ത്രീയുടെ വയറ്റില്‍നിന്നും അഹമ്മദാബാദിലെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒന്നരക്കിലോ തൂക്കം വരുന്ന ലോഹ വസ്തുക്കള്‍. ഇതില്‍ താലിമാലയും വളകളും മോതിരങ്ങളും ഉള്‍പ്പടെയുള്ള വിലപിടിപ്പുള്ള ആഭരണങ്ങളും ഉണ്ടായിരുന്നു.
താലിമാല സ്വര്‍ണത്തിലും പിച്ചളിയിലും പണിത വളകള്‍, മോതിരങ്ങള്‍, ഇരുമ്പാണികള്‍, സേഫ്റ്റി പിന്നുകള്‍ എന്നിവയണ് ഇവരുടെ വയറ്റില്‍നിന്നും ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് ഇവ പുറത്തെടുക്കാനായത്. അക്യുഫാജിയ എന്ന രോഗബാധിതയായ ഇവര്‍ വിഴുങ്ങിയതാണ് ഈ ലോഹ വസ്തുക്കള്‍ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തെരുവില്‍ അലഞ്ഞുതിരിയുകയായിരുന്ന സ്ത്രീയെ ആരൊക്കെയോ ചേര്‍ന്ന് മാനസിക രോഗ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അവിടെ വച്ച് വയറുവേദന അനുഭവപ്പെടുന്നതായി പറയുകയും സിവില്‍ ഹോസ്പിറ്റലിലേക്ക് പരിശോധനയ്ക്കായി കൊണ്ടുവരികയും ചെയ്തു. തുടര്‍ന്ന് ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്.