സിനിമയിലെ മികച്ച ഒട്ടനവധി ചിത്രങ്ങള്‍ നഷ്ടമായത് താന്‍ ഫോണ്‍ എടുക്കാത്തതു കൊണ്ടാണെന്ന് നടന്‍ ആസിഫ് അലി. അങ്ങനെ ഹിറ്റായ പല സിനിമകളിലേക്കും കാസ്റ്റ് ചെയ്‌തെങ്കിലും ബന്ധപ്പെടാനായി ഫോണ്‍ വിളിച്ചതിനും മെസേജ് അയച്ചതിനും മറുപടി നല്‍കിയില്ല. അതുകൊണ്ട് അവസരങ്ങള്‍ നഷ്ടമായി -ആസിഫ് പറഞ്ഞു.
ഇങ്ങനെയുള്ള സംഭവങ്ങള്‍ക്ക് പിന്നാലെ ഫോണ്‍ എടുക്കാനൊക്കെ തുടങ്ങിയാലും രണ്ടോ മൂന്നോ ദിവസങ്ങള്‍ കഴിയുമ്പോള്‍ അത് പഴയത ുപോലെയാകുമെന്നും ആസിഫ് വ്യക്തമാക്കി. അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. പലതരം വിമര്‍ശനങ്ങളും ട്രോളുകളും പല കോണുകളില്‍ നിന്നായി ഏല്‍ക്കേണ്ടിവന്ന നടനാണ് ആസിഫ് അലി എന്ന യുവതാരം. അതുപോലെ തന്നെ ഫോണ്‍ എടുക്കാത്തതിനും സന്ദേശങ്ങള്‍ക്ക് മറുപടി അയയ്ക്കാത്തതിനാലും സിനിമാ ലോകത്തുനിന്നുള്ളവര്‍ തന്നെ ഹിറ്റുകള്‍ നഷ്ടമായെന്ന് പറയുന്നതില്‍ നിരാശ ഉണ്ടായിരുന്നു എന്നും ആസിഫ് പറഞ്ഞു.