നടിയും കമല്‍ഹാസന്റെ മകളുമായ അക്ഷര ഹാസന്റെ സ്വകാര്യ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലായത് വലിയ വിവാദങ്ങള്‍ക്കാണ് ഇടയാക്കിയത്. ഈ സംഭവവുമായി ബന്ധപ്പെട്ട് അക്ഷരയുടെ മുന്‍കാമുകന്‍ തനൂജ് വീര്‍വാണിയെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് സാമൂഹിക മാധ്യമങ്ങളില്‍ അക്ഷരയുടെ അര്‍ദ്ധ നഗ്‌ന ചിത്രങ്ങള്‍ പ്രചരിച്ചത്. തുടര്‍ന്ന് നടി മുംബൈ പോലീസിലെ സൈബര്‍ സെല്‍ വിഭാഗത്തില്‍ പാരാതി നല്‍കിയിരുന്നു.
2013 മുതല്‍ അക്ഷര ഐഫോണ്‍ 6 ആണ് ഉപയോഗിക്കുന്നത്. അക്ഷയ തന്റെ ചിത്രങ്ങള്‍ തനുജുമായി പങ്കുവയ്ച്ചിരുന്നതായി പ്രഥമ ദൃഷ്ട്യാ പോലീസിന് മനസ്സിലായി. അതിനാല്‍ അദ്ദേഹത്തെ ചോദ്യം ചെയ്യും ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍പറഞ്ഞു. 2016 ലാണ് അക്ഷര തനുജുമായി വേര്‍പിരിയുന്നത്. അതിന്റെ വൈരാഗ്യമായിരിക്കാം ചിത്രങ്ങള്‍ പുറത്ത് വിടാനുള്ള കാരണമെന്നും പോലീസ് പറയുന്നുണ്ട്. എന്നാല്‍ താന്‍ അങ്ങനെ ചെയ്തിട്ടില്ലെന്ന് തനുജ് വ്യക്തമാക്കി.
ഈ സംഭവം തികച്ചും നിര്‍ഭാഗ്യകരമാണ്. എന്റെ കയ്യില്‍ അക്ഷരയുടെ ചിത്രങ്ങള്‍ ഇല്ല മുതിര്‍ന്ന നടി രതി അഗ്‌നിഹോത്രിയുടെ മകന്‍ കൂടിയായ തനുജ് പറഞ്ഞു.