ചെന്നൈ- ഗജ ചുഴലിക്കാറ്റ് തമിഴ്നാട്ടില്‍ വ്യാപക നാശം വിതച്ചു. ഒരു സ്ത്രിയടക്കം ആറുപേര്‍ മരിച്ചു. നാഗപട്ടണത്തിനും വേദാരണ്യത്തിനും ഇടയില്‍ മണിക്കൂറില്‍ 120 കി.മീ വേഗത്തിലാണ് ചുഴലിക്കാറ്റ് ആഞ്ഞുവീശിയത്. നിരവധി വീടുകള്‍ തകര്‍ന്നു. മരങ്ങള്‍ കടപുഴകി ഗതാഗതം സ്തംഭിച്ചു.
വൈദ്യുതി ബന്ധം നിലച്ചു.
80,000 ലേറെ പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. നാഗപട്ടണം, പുതുക്കോട്ട, രാമനാഥപുരം, തിരുവാരുര്‍ എന്നീ ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. നാഗപട്ടണത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്കി.