സണ്ണിയുടെ നായകനായി അജു വര്‍ഗീസ് 

ബോളിവുഡ് താരം സണ്ണി ലിയോണ്‍ മലയാള സിനിമയില്‍ തന്റെ അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്.  ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ സണ്ണി മലയാളത്തിലേക്ക് ചേക്കേറുകയാണ്. സണ്ണി തന്നെ നേരത്തേ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. സണ്ണിയുടെ വരവ് മലയാളി പ്രേക്ഷകരുടെ ഇടയില്‍  വന്‍ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തില്‍ സണ്ണിയുടെ നായകന്‍ ആയി എത്തുന്നത് അജു വര്‍ഗീസ് ആണെന്നാണ്. മണിരത്‌നം, സച്ചിന്‍ എന്നീ ചിത്രങ്ങള്‍ ശേഷം സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് രംഗീല.
 അജു വര്‍ഗീസിന്റെ നായികയായി സണ്ണി എത്തുമ്പോള്‍ അതൊരു ഹിറ്റ് ചിത്രമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ചിത്രത്തില്‍ സുരാജ് വെഞ്ഞാറന്‍മൂട്, സലിം കുമാര്‍ എന്നിവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഇന്ത്യയിലെ പ്രധാന  വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാകും ചിത്രീകരണം നടക്കുക. ഗോവയിലും ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നുണ്ട്.

Latest News