ഇന്ത്യന്‍ സിനിമയിലെ മുന്‍നിര താരദമ്പതികളിലൊരാളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. സിനിമയിലെ കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ചാണ് ഇരുവരും മുന്നേറുന്നത്. വിവാദങ്ങളും വിടാതെ പിന്തുടരാറുണ്ട് ഈ താരകുടുംബത്തെ. ഐശ്വര്യയെന്ന ഭാര്യയേക്കുറിച്ചും അഭിനേത്രിയേക്കുറിച്ചുമൊക്കെ അഭിഷേക് വാചാലനായി.
സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും കുടുംബത്തെ മുന്നോട്ട് കൊണ്ടുപോവുന്നതിനും പ്രത്യേക വൈഭവമാണ് ഐശ്വര്യയ്ക്ക്. മകളുടെ കാര്യത്തെക്കുറിച്ച് തനിക്ക് ആശങ്കയില്ലാത്തതിന് പിന്നില്‍ ആഷിന്റെ ഈ സമീപനമാണ്. ലേറ്റസ്റ്റ് അഭിമുഖത്തിനിടയിലായിരുന്നു താരപുത്രന്‍ കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചത്.
ഐശ്വര്യ റായിയുമായി നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. മിക്ക സിനിമകളിലും ഉയര്‍ന്ന പ്രതിഫലം മേടിച്ചിരുന്നത് അവരായിരുന്നു. അക്കാര്യത്തെക്കുറിച്ച് തനിക്ക് വ്യക്തമായി അറിയാമെന്നും താരം പറയുന്നു. പ്രതിഫലത്തിന്റെ കാര്യത്തില്‍ സ്ത്രീ പുരുഷ വ്യത്യാസമൊന്നുമില്ലെന്നും അദ്ദേഹം പറയുന്നു. 9 സിനിമകളിലാണ് ആഷിനൊപ്പം അഭിനയിച്ചത്. 8 സിനിമകളിലും കൂടുതല്‍ പ്രതിഫലം ലഭിച്ചത് ആഷിനായിരുന്നു. തന്നെക്കാളും ഉയര്‍ന്ന പ്രതിഫലമായിരുന്നു അവര്‍ക്ക് നല്‍കിയത്. സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നൊരാള്‍ക്ക് ഷാരൂഖ് ഖാന്റെയോ ദീപിക പദുക്കോണിന്റെയോ പോലെ പ്രതിഫലം വേണമെന്ന് ഒരിക്കലും ശഠിക്കാനാവില്ല-അഭിഷേക് ബച്ചന്‍ പറഞ്ഞു.