ടെലിവിഷന്‍ പ്രേക്ഷകര്‍ക്കു സുപരിചിതയാണ് സാധിക വേണുഗോപാല്‍. ഗ്ലാമറസായ ഹ്രസ്വ ചിത്രങ്ങളിലൂടെ താരം ശ്രദ്ധേയയാണ്. ഓണ്‍സ്‌ക്രീനില്‍ വിട്ടുവീഴ്ചയ്ക്ക് തയാറാവുന്നയാളാണ് താനെന്ന് സാധിക പറയുന്നു. എന്നാല്‍ ഓഫ് സ്‌ക്രീനില്‍ അത്തരത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാവാറില്ല. തനിക്ക് അങ്ങനെയുള്ള പ്രലോഭനങ്ങള്‍ ആരില്‍ നിന്നും ഉണ്ടായിട്ടില്ലെന്നും എന്തിനോടും പ്രതികരിക്കുന്ന നടി എന്ന വിശേഷണം ഇന്‍ഡസ്ട്രിയില്‍ ഉണ്ടായതുകൊണ്ടാകും ഇതെന്നും സാധിക വ്യക്തമാക്കി.
ചില ഹ്രസ്വചിത്രങ്ങളില്‍ ഗ്ലാമര്‍ രംഗങ്ങളില്‍ അഭിനയിച്ചിരുന്നു. അതിനെക്കുറിച്ച് പലരും എന്നോട് ചോദിക്കാറുമുണ്ട്. അവരോടൊക്കെ എനിക്ക് ഒരു ചോദ്യം മാത്രം. ഓണ്‍സ്‌ക്രീനില്‍ ഗ്ലാമര്‍രംഗങ്ങളിലും ഇന്റിമേറ്റ് സീനുകളിലും അഭിനയിക്കാന്‍ ലജ്ജിക്കുന്നവര്‍ ഓഫ് സ്‌ക്രീനില്‍ എന്തുവൃത്തികേട് ചെയ്യാനും തയാറാണ്. ഞാന്‍ ഓണ്‍സ്‌ക്രീനില്‍ 'അഡ്ജസ്റ്റ്‌മെന്റ്‌സ്' ചെയ്യാന്‍ തയാറാണ്. എന്നാല്‍ ഓഫ് സ്‌ക്രീനില്‍ ഇല്ല.'–സാധിക വ്യക്തമാക്കി.
മോശം കാര്യത്തിനായി സമീപിക്കുന്നവരോട് ഉറച്ച ശബ്ദത്തില്‍ നോ പറഞ്ഞാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂവെന്നാണ് താന്‍ കരുതുന്നതെന്നും താരം വ്യക്തമാക്കുന്നു.