ഇഡാഹോ, യുനൈറ്റഡ് സ്റ്റേറ്റ്‌സ്- എത്രയൊക്കെ അസുഖമുണ്ടെങ്കിലും മലം പരിശോധിക്കണമെന്ന് ഡോക്ടര്‍ പറയുമ്പോള്‍ രോഗിയുടെ മുഖമൊന്നു ചുളിയും. മറ്റ് ശരീരസ്രവം പോലെ അത്ര എളുപ്പമല്ല ഇത് ശേഖരിക്കുന്നതും ലബോറട്ടറിയില്‍ പരിശോധനക്ക് നല്‍കുന്നതും. എന്നാല്‍ സാങ്കേതിക വിദ്യ ഈ പ്രശ്‌നവും പരിഹരിക്കുകയാണ്. സ്മാര്‍ട്ട് ടോയ്‌ലറ്റുകളില്‍കൂടിയാണ് രോഗിയെ സഹായിക്കാനുള്ള സൂത്രവിദ്യ.
പ്രത്യേകതരം സ്മാര്‍ട്ട് ചിപ്പിലൂടെ ടോയ്‌ലറ്റുകള്‍ക്ക് നിര്‍മിത ബുദ്ധി നല്‍കുന്നതിനുള്ള ശ്രമമാണ് അമേരിക്കയിലെ മൈക്രോണ്‍ ടെക്‌നോളജി നടത്തുന്നത്. ഇതോടെ ടോയ്‌ലറ്റ് ഉപയോഗിച്ചു കഴിഞ്ഞാല്‍ വിസര്‍ജ്യം ടോയ്‌ലറ്റ് തന്നെ പരിശോധിച്ച് എന്തെങ്കിലും രോഗാണുബാധയുണ്ടോ എന്ന് വ്യക്തമാക്കും.
പരിശോധനാ ഫലത്തിനായി കാത്തുനില്‍ക്കേണ്ടതില്ല എന്നതാണ് മറ്റൊരു ഗുണം. കാര്യം സാധിച്ചുകഴിഞ്ഞാലുടന്‍ തന്നെ കക്കൂസില്‍നിന്ന് റിസള്‍ട്ടറിയാം. ടെക്‌നോളജി 2018 കോണ്‍ഫറന്‍സില്‍ മൈക്രോണ്‍ സാരഥി സഞ്ജയ് മെഹ്‌രോതയാണ് പുതിയ സാങ്കേതിക വിദ്യയെക്കുറിച്ച് വെളിപ്പെടുത്തിയത്.