ഒരിടവേളക്ക് ശേഷം നിത്യാമേനോന്‍ മലയാളത്തില്‍ സജീവമാകുന്നു. വി.കെ. പ്രകാശ് ചിത്രം പ്രാണയില്‍ നിത്യയാണ് കേന്ദ്ര കഥാപാത്രം. നായികാ പ്രാധാന്യം വിളിച്ചോതുന്ന ചിത്രം അടുത്ത് തന്നെ തിയേറ്ററിലെത്തും. സംവിധായകന്‍ ടി.കെ. രാജീവ് കുമാറിന്റെ കോളാമ്പിയിലെ നായിക എന്ന ചിത്രത്തിലെ വേഷം അടുത്തിടെയാണ് നിത്യ പൂര്‍ത്തിയാക്കിയത്.
ശേഷം ദംഗല്‍ പോലൊരു സ്‌പോര്‍ട്‌സ് പ്രമേയ മലയാള ചിത്രത്തിലും നിത്യ നായികയായി അഭിനയിച്ചിട്ടുണ്ട്. ചിത്രം ഇതുവരെ തീയറ്ററില്‍ എത്തിയിട്ടില്ല. ഇപ്പോഴിതാ ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം ഫഹദും നിത്യമേനോനും വീണ്ടുമൊന്നിക്കുന്നു. ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവരിയില്‍ ആരംഭിക്കുമെന്നാണ് പുറത്തു വരുന്ന ഏറ്റവും പുതിയ വിവരം.
'ഫഹദുമൊത്തു ഞാനൊരു മനോഹരമായ മലയാള സിനിമ ചെയ്യാന്‍ പോവുകയാണ്. ഷൂട്ടിംഗ് ഫെബ്രുവരിയിലോ മാര്‍ച്ചിലോ തുടങ്ങും. നല്ല അഭിനേതാക്കളുമൊത്തു ജോലി ചെയ്യുക എന്നത് സന്തോഷം തരുന്ന കാര്യമാണ്' ഒരഭിമുഖത്തില്‍ നിത്യ മേനോന്‍ പറയുന്നു.ഹിന്ദിയിലും തമിഴിലുമായി രണ്ട് പ്രമുഖ ചിത്രങ്ങളില്‍ നിത്യ അഭിനയിക്കുന്നുണ്ട്. ഹിന്ദിയില്‍ അക്ഷയ്കുമാര്‍ ചിത്രം മിഷന്‍ മംഗലില്‍ ശാസ്ത്രജ്ഞയുടെ വേഷത്തിലാണ് നിത്യ എത്തുന്നത്. വിദ്യ ബാലന്‍, തപ്‌സി എന്നിവരാണ് മറ്റു താരങ്ങള്‍ .