ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പുറത്തുവന്ന ബന്ധമാണ് ശ്രീനിഷ് പേളി മാണി ജോഡികളുടേത്. ഷോയുടെ ഏറ്റവും വലിയ ഹൈലൈറ്റും ഇതായിരുന്നു. ഇരുവരുടെയും പ്രണയം വെറും നാടകമാണെന്നും അതെല്ലാം ഷോയ്ക്കു വേണ്ടിയായിരുന്നുവെന്നും ആദ്യം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഏവരും കരുതുന്നത് പോലെയല്ലെന്നും തങ്ങളുടെ പ്രണയവും വിവാഹ വാര്‍ത്തയും സത്യമാണെന്നും വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്.
ഒരു സ്വകാര്യ ചാനലിലെ ഷോയ്ക്കിടെയാണ് വിവാഹക്കാര്യത്തില്‍ ശ്രീനിഷ് വെളിപ്പെടുത്തല്‍ നടത്തിയത്. ആ പ്രണയം സത്യമാണ്, ഈ വര്‍ഷം അവസാനം വിവാഹനിശ്ചയമുണ്ടാകുമെന്നും ശ്രീനിഷ് വ്യക്തമാക്കി. വളരെ വികാരാധീനനായാണ് ശ്രീനിഷ് ഇക്കാര്യം പറഞ്ഞതും. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടക്കുമെന്നാണ് പേളിയും പറഞ്ഞത്. ബിഗ് ബോസ് റിയാലിറ്റി ഷോയിലെ രണ്ടാം സ്ഥാനക്കാരിയായിരുന്നു പേളി.