രണ്ട് ഭാഗങ്ങളിലായി ഒരുക്കിയ ബാഹുബലി ഇന്ത്യന്‍ സിനിമാപ്രേക്ഷകരെ അതിശയിപ്പിച്ചിരുന്നു. രൗജമൗലിയുടെ സംവിധാനത്തില്‍ 2015 ലായിരുന്നു ബാഹുബലി റിലീസിനെത്തുന്നത്. രണ്ടാം ഭാഗം 2018 ലും റിലീസ് ചെയ്തു. ഇന്ത്യന്‍ ബോക്‌സോഫീസില്‍ ആയിരം കോടിയും രണ്ടായിരം കോടിയുമെത്തിയ ബാഹുബലി ഞെട്ടിക്കുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചത്. ബാഹുബലിയ്ക്ക് ശേഷം രൗജമൗലി വമ്പന്‍ പ്രൊജക്ടുകളുമായി വരുന്നുണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
രാംചരണിനെയും ജൂനിയര്‍ എന്‍ടിആറിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി നിര്‍മ്മിക്കുന്ന സിനിമയുടെ ലോഞ്ചിംഗ് നടന്നിരിക്കുകയാണ്.
ഇത്തവണ തെലുങ്ക് ആരാധകര്‍ക്ക് ആവേശം പകരുന്നൊരു സിനിമയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റസ്ലിംഗ് രംഗങ്ങളെല്ലാം ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു സ്‌പോര്‍ട്‌സ് സിനിമയായിരിക്കുമെന്നും സൂചനയുണ്ട്.
സിനിമയുടെ പേര് ഇനിയും ഇട്ടിട്ടില്ലെങ്കിലും രൗജമൗലിയുടെ സംവിധാനമാണ് പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കുന്നത്. 300 കോടി മുതല്‍ മുടക്കില്‍ ഡിവിഡി എന്റര്‍ടെയ്‌മെന്റ്‌സാണ് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിനും രാംചരണിനും തുല്യ പ്രധാന്യമുള്ള വേഷമായിരിക്കും. സിനിമയുടെ ലുക്ക് ടെസ്റ്റുകള്‍ക്കും മറ്റുമായി രാജമൗലിയുടെ മകന്‍ കാര്‍ത്തികേയനൊപ്പം രാംചരണും ജൂനിയര്‍ എന്‍ടിആറും ലോസ് ആഞ്ചല്‍സ് സന്ദര്‍ശിച്ചിരുന്നു. ഇത് നേരത്തെ വാര്‍ത്ത ആയിരുന്നു. ചിത്രത്തില്‍ പ്രമുഖ ഫിറ്റ്‌നസ് ട്രെയിനര്‍ ലോയിഡ് സ്റ്റീവന്‍സ് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.