ന്യൂദല്‍ഹി- മദ്യപിച്ച് വിമാനം പറത്താനെത്തിയ എയര്‍ ഇന്ത്യ പൈലറ്റിന്റെ ലൈസന്‍സ് മൂന്ന് വര്‍ഷത്തേക്ക് സസ്പെന്റ് ചെയ്തു. 56 കാരനായ അരവിന്ദ് കത്പാലിയയാണ് വിമാനം പുറപ്പെടുന്നതിന് തൊട്ടു മുമ്പ് നടത്തിയ പരിശോധനയില്‍ കുടുങ്ങിയത്. എയര്‍ ഇന്ത്യയുടെ ഫ്ളൈറ്റ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ കൂടിയായ ഇയാളെ കഴിഞ്ഞ ഓഗസ്റ്റിലും മദ്യപിച്ചതിന് പിടികൂടിയിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷം 2.45-ന് ലണ്ടനിലേക്ക് പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം പൈലറ്റ് ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വൈകിയിരുന്നു.