Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്ത്യയില്‍ വ്യാജ വാര്‍ത്തകളുടെ പ്രേരകശക്തി ദേശീയത; ബി.ബി.സിയുടെ ശ്രദ്ധേയ പഠനം

സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ച വ്യാജ വാര്‍ത്തകളാണ് ഇന്ത്യയില്‍ നടന്ന പല ആള്‍കൂട്ട കൊലപാതകങ്ങളുടേയും കാരണം.

ന്യൂദല്‍ഹി- ഭ്രാന്തമായ ദേശീയതയാണ് ഇന്ത്യയില്‍ സാധാരണക്കാര്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ കാരണമെന്ന് ബി.ബി.സി നടത്തിയ ഗവേഷണം വ്യക്തമാക്കുന്നു. ദേശീയത പ്രകടപ്പിക്കാനുള്ള ആവേശത്തില്‍ വസ്തുതകള്‍ വിസ്മരിക്കപ്പെടുകയാണെന്നാണ് ഇന്ന് പുറത്തിറക്കിയ ഗവേഷണ ഫലം വ്യക്തമാക്കുന്നത്. ആസൂത്രിതമായി പ്രവര്‍ത്തിക്കുന്ന വലതുപക്ഷ നെറ്റ് വര്‍ക്കുകള്‍ ദേശീയതക്ക് ഊന്നല്‍ നല്‍കുന്ന വ്യാജ വാര്‍ത്തകള്‍ കൃത്യമായി  പ്രചരിപ്പിക്കുമ്പോള്‍ ഇടതുപക്ഷ നെറ്റ് വര്‍ക്കുകള്‍ ദുര്‍ബലമാണെന്നും സമൂഹ മാധ്യമങ്ങളെ കുറിച്ച് നടത്തിയ വിശകലനം പറയുന്നു.

ട്വിറ്ററും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പിന്തുണക്കുന്ന മറ്റു നെറ്റ്‌വര്‍ക്കുകളുമാണ് വ്യാജ വാര്‍ത്തകളുടെ മുഖ്യസ്രോതസ്സ്. സാധാരണക്കാര്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ എങ്ങനെ പങ്കാളികളാകുന്നുവെന്നാണ് ബി.ബി.സി ഇന്ത്യയില്‍ പഠനം നടത്തിയത്. ഇതോടൊപ്പം കെനിയ, നൈജീരിയ എന്നീ രാജ്യങ്ങളിലും സാധാരണക്കാര്‍ക്കിടയില്‍ ഗവേഷണം നടത്തി.

സര്‍വേയില്‍ പങ്കെടുത്തവര്‍ അവരുടെ ഫോണുകളിലെ ഉള്ളടക്കം പരിശോധിക്കാന്‍  ഒരാഴ്ചത്തേക്ക് ബി.ബി.സിക്ക് അനുമതി നല്‍കിയിരുന്നു. ഏതുതരത്തിലുള്ളവയാണ് ഷെയര്‍ ചെയ്യുന്നതെന്നും ആര്‍ക്കാണ് ഷെയര്‍ ചെയ്യുന്നതെന്നുമൊക്കെ ഇങ്ങനെ പരിശോധിക്കാന്‍ കഴിഞ്ഞു.

തെറ്റായ വിവരങ്ങളും വ്യാജ വാര്‍ത്തകളും എങ്ങനെ ജനങ്ങളെ ബാധിക്കുമെന്ന് കണ്ടെത്താനാണ് ബി.ബി.സി വേള്‍ഡ് സര്‍വീസ് ബിയോണ്ട് ഫെയ്ക്ക് ന്യൂസ് എന്ന പേരില്‍ പഠനം നടത്തിയത്.  

 

Latest News