Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലേഖനം വായിച്ചെഴുതിയ തിരക്കഥയുമായി രാക്ഷസന്‍ 

രാംകുമാര്‍ സംവിധാനം ചെയ്ത രാക്ഷസനെന്ന സൈക്കോ ത്രില്ലര്‍ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു യഥാര്‍ത്ഥ കൊലയാളിയുടെ ജീവിതത്തെയാണ് താന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിച്ചത്. ക്രിസ്റ്റഫറെന്നത് കേവലമൊരു സാങ്കല്‍പ്പിക കഥാപാത്രമല്ലെന്ന് സംവിധായകന്‍ വ്യക്തമാക്കി. . പ്രമേയത്തിലായാലും അവതരണത്തിലായാലും വ്യത്യസ്തമായൊരു സിനിമയുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തണമെന്ന ആഗ്രഹവുമായി നീങ്ങുന്നതിനിടയിലാണ് താന്‍ ഒരു ലേഖനം വായിക്കുന്നതെന്നും അതാണ് സിനിമയിലേക്ക് നയിച്ചതെന്നും അദ്ദേഹം പറയുന്നു. രണ്ടുപേരെക്കുറിച്ചുള്ള ഒരു ലേഖനമായിരുന്നു അത്. ഇന്ത്യക്കാരായിരുന്നില്ല അവര്‍. ഒരാള്‍ മാനസിക വൈകല്യമുള്ള ഒരു കൊലയാളിയും മറ്റേയാള്‍ സ്ത്രീയുമായിരുന്നു. ഈ ലേഖനമായിരുന്നു സിനിമയ്ക്ക് പ്രചോദനമായതെന്ന് അദ്ദേഹം പറയുന്നു. സിന്‍ട്രല എന്നായിരുന്നു ആദ്യം പേര് നല്‍കിയത്. പിന്നീടത് മിന്‍മിനിയാക്കി. ഒടുവിലാണ് രാക്ഷസനെന്ന പേരിലേക്കെത്തിയത്.


 

Latest News