Sorry, you need to enable JavaScript to visit this website.

ദിലീപ് പോക്കറ്റടിക്കാരനാവുന്നു 

മലയാളത്തില്‍ നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ ഒരുക്കിയ കൂട്ടുകെട്ടായിരുന്നു ദീലിപും റാഫിയും. പഞ്ചാബി ഹൗസ് എന്ന വിജയ ചിത്രത്തിലൂടെയായിരുന്നു ഈ കൂട്ടുകെട്ട് മലയാളത്തില്‍ ഒന്നിച്ചിരുന്നത്. പഞ്ചാബി ഹൗസിനു ശേഷം തെങ്കാശിപ്പട്ടണം, പാണ്ടിപ്പട, ചൈന ടൗണ്‍,റിംഗ് മാസ്റ്റര്‍ തുടങ്ങിയ സിനിമകളിലും ഇരുവരും ഒന്നിച്ചിരുന്നു. ഇതിനു പുറമെ റാഫി തിരക്കഥയെഴുതിയ നിരവധി സിനിമകളിലും ദിലീപ് അഭിനയിച്ചിരുന്നു.2 കണ്‍ട്രീസായിരുന്നു ഈ കൂട്ടുകെട്ടില്‍ ഒടുവില്‍ മലയാളത്തില്‍ പുറത്തിറങ്ങിയ സിനിമ.ബ്ലോക്ക് ബസ്റ്ററായ 2 കണ്‍ട്രീസിനു ശേഷം രണ്ടു സിനിമകളാണ് ഈ കൂട്ടുകെട്ടില്‍ മലയാളത്തില്‍ ഒരുങ്ങുന്നത്. പ്രൊഫസര്‍ ഡിങ്കന്‍ പ്രൊഫസര്‍ ഡിങ്കനാണ് ഇതില്‍ ആദ്യത്ത സിനിമ. ചിത്രത്തിന് റാഫിയാണ് തിരക്കഥയൊരുക്കുന്നത്. ചിത്രത്തില്‍ ഒരു മാജിക്കുകാരന്റെ വേഷത്തിലാണ് താരം എത്തുന്നത്. ദിലീപിന്റെ ഇതുവരെയുളള സിനിമകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമായൊരു കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്നാണ് അറിയുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു ചിത്രം കൂടിയായിരിക്കും പ്രൊഫസര്‍ ഡിങ്കന്‍ പിക്ക് പോക്കറ്റ് പ്രൊഫസര്‍ ഡിങ്കനു പുറമെ പിക്ക് പോക്കറ്റ് എന്ന ചിത്രവും ദിലീപ് റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിനിമയാണ്. പി ബാലചന്ദ്ര കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രൊഫസര്‍ ഡിങ്കന്റെ ഷൂട്ടിങ്ങിനു ശേഷമാണ്  സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. റാഫിയാണ് ചിത്രത്തിനു വേണ്ടി തിരക്കഥയൊരുക്കുന്നത്. ബിഗ് ബജറ്റിലായിരിക്കും ചിത്രം അണിയിച്ചൊരുക്കുക. ചിത്രത്തില്‍ ഒരു പോക്കറ്റടിക്കാരന്റെ വേഷത്തിലായിരിക്കും ദിലീപ് എത്തുകയെന്നാണ് അറിയുന്നത്. ഒരു ഹോളിവുഡ് താരമായിരിക്കും ചിത്രത്തില്‍ ദിലീപിന്റെ വില്ലന്‍ വേഷത്തില്‍ എത്തുകയെന്നാണ് അറിയുന്നത്. 

Latest News