അടുത്തിടെ നടി നിഹാരിക സിങും മീ ടു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. നവാസുദ്ദീന്‍ സിദ്ധിഖി, സാജിദ് ഖാന്‍, ടി സീരിസ് മേധാവി ഭൂഷന്‍ കുമാര്‍ തുടങ്ങിയവര്‍ക്കെതിരെ ആയിരുന്നു നിഹാരിക രംഗത്തെത്തിയിരുന്നത്. ഇവരില്‍ നവാസുദ്ദീന്‍ സിദ്ധിഖി ലൈംഗിക പിരിമുറുക്കമുളള ആളാണെന്ന് നടി വെളിപ്പെടുത്തിയിരുന്നു നിഹാരികയുമായുളള ബന്ധത്തെക്കുറിച്ച് മുന്‍പ് സിദ്ധിഖി തന്റെ ആത്മകഥയില്‍ പരമാര്‍ശിച്ചിരുന്നു. ഒരു ദിവസം നിഹാരികയുടെ ഫഌറ്റില്‍ ഇരുവരും ഒന്നിച്ചതിന്റെ കഥയായിരുന്നു സിദ്ധിഖി പറഞ്ഞിരുന്നത്. എന്നാലിപ്പോള്‍ അത് തന്റെ ഇഷ്ടപ്രകാരമുളള ബന്ധമായിരുന്നില്ലെന്നാണ് നടി പറയുന്നത്. സിദ്ധിഖി ബലപ്രയോഗം നടത്തുകയും പിന്നീട് തന്നെ വഞ്ചിക്കുകയാണെന്ന് തിരിച്ചറിഞ്ഞതോടെ താന്‍ ആ ബന്ധം അവസാനിപ്പിക്കുകയുമാണ് ഉണ്ടായതെന്നാണ് നടി പറയുന്നു. 2009ല്‍ മിസ് ലവ്‌ലി എന്ന സിനിമയുടെ സെറ്റില്‍ വെച്ചായിരുന്നു നവാസുദ്ദീനെ പരിചയപ്പെട്ടതെന്ന് നടി പറയുന്നു. അന്നൊരു ദിവസം അദ്ദേഹത്തിന്റെ വീട്ടിലേക്ക് എന്നെ ക്ഷണിച്ചിരുന്നു. ഞങ്ങള്‍ ജീവിതത്തെക്കുറിച്ച് ഒരുപാട് സംസാരിച്ചു. അദ്ദേഹം ഒരു യഥാര്‍ത്ഥ മനുഷ്യനാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഒരു ദിവസം അദ്ദേഹം എന്റെ വീടിന്റെ അടുത്തുണ്ടെന്ന് പറഞ്ഞ് എനിക്കൊരു സന്ദേശം അയച്ചു. ഞാന്‍ അദ്ദേഹത്തെ പ്രഭാത ഭക്ഷണത്തിന് ക്ഷണിക്കുകയും ചെയ്തു. ഞാന്‍ വാതില്‍ തുറന്നപ്പോള്‍ അദ്ദേഹം വന്ന് എന്നെ കയറിപ്പിടിക്കുകയായിരുന്നു. തള്ളിമാറ്റാന്‍ ശ്രമിച്ചെങ്കിലും അയാള്‍ എന്നെ വിട്ടില്ല. ഒടുവില്‍ എനിക്ക് ബലപ്രയോഗത്തിന് മുന്നില്‍ വഴങ്ങേണ്ടി വന്നു. എന്നെ ഒറ്റയ്ക്ക് കിട്ടാനായിരുന്നു ഇഷ്ടം ഈ ബന്ധത്തെക്കുറിച്ച് എന്താണ് പറയേണ്ടത് എന്ന് എനിക്കറിയില്ല. ഒരു മിസ് ഇന്ത്യയെയോ നടിയെയോ ഭാര്യയായി ലഭിക്കുക എന്നതായിരുന്നു തന്റെ മോഹം എന്നാണ് അയാള്‍ എന്നോട് അന്ന് പറഞ്ഞത്. അയാള്‍ പറഞ്ഞ കഥകളൊക്കെ ഞാന്‍ വിശ്വസിച്ചു. നിറവും ഇംഗ്ലീഷ് ഭാഷയിലെ പരിജ്ഞാന കുറവുമെല്ലാം എങ്ങനെ തന്റെ ജീവിതത്തില്‍ തിരിച്ചടിയായെന്ന കാര്യങ്ങളെല്ലാം അയാള്‍ എന്നോട് പറഞ്ഞു. ഈ അരക്ഷിതാവസ്ഥയില്‍ അയാള്‍ക്ക് തുണയാവാനായിരുന്നു ഞാന്‍ ശ്രമിച്ചത്. എന്റെ സഹോദരിക്കും കൂട്ടുകാര്‍ക്കുമെല്ലാം ഞാന്‍ അയാളെ പരിചയപ്പെടുത്തുകയും ചെയ്തു. എന്നാല്‍ എന്നെ ഒറ്റയ്ക്ക് കിട്ടാനായിരുന്നു അയാള്‍ക്ക് ഇഷ്ടം. മാസങ്ങള്‍ക്കുളളില്‍ തന്നെ അയാളുടെ കളളത്തരങ്ങള്‍ താന്‍ കണ്ടുപിടിച്ചിരുന്നു. ഒരുപാട് സ്ത്രീകളുമായി അയാള്‍ക്ക് ബന്ധമുണ്ടായിരുന്നു.അതില്‍ ഒരാ്ള്‍ എന്നെ ഫോണില്‍ വിളിച്ച് ശകാരിക്കുക വരെ ചെയ്തു. അയാള്‍ക്ക് ഹാല്‍ദാനിയില്‍ ഒരു ഭാര്യ ഉണ്ടായിരുന്നതായും സ്ത്രീധനത്തിന്റെ പേരില്‍ അവര്‍ പിരിയുക ആയിരുന്നുവെന്നും ഞാന്‍ അറിഞ്ഞു. തുടര്‍ന്ന് മേലില്‍ എന്നെ കാണാന്‍ വരരുതെന്ന് ഞാന്‍ അയാള്‍ക്ക് താക്കീത് നല്‍കിയിരുന്നു. 2012ല്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മിസ് ലവ്‌ലി സ്‌ക്രീന്‍ ചെയ്തപ്പോഴാണ് ഞങ്ങള്‍ വീണ്ടും കണ്ടത്. നടി പറയുന്നു എനിക്കൊരു റോള്‍ വാഗ്ദാനം ചെയ്തു അന്ന് അയാള്‍ എന്നോട് ക്ഷമാപണം നടത്തിയിരുന്നു. ആദ്യ വിവാഹം ഒഴിഞ്ഞെന്നും പുനര്‍വിവാഹം ചെയ്‌തെന്നും അവര്‍ ഇപ്പോള്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും പറഞ്ഞു. അന്ന് ക്ഷമപറഞ്ഞ് കുറെ കരഞ്ഞു. എനിക്ക് പക്ഷേ ചിരിയാണ് വന്നത്. എങ്കിലും എന്നോട് സംസാരിക്കാന്‍ തോന്നുന്നുണ്ടെങ്കില്‍ എന്നെ വിളിച്ചോളാനാണ് ഞാന്‍ പറഞ്ഞത്. മേലില്‍ എന്നോട് കളവ് പറയരുതെന്നും ഞാന്‍ പറഞ്ഞു, തുടര്‍ന്ന് ബുദ്ധദേവ് ദാസ് ഗുപ്തയുടെ സിനിമയില്‍ അയാള്‍ എനിക്കൊരു റോള്‍ വാഗ്ദാനം ചെയ്തിരുന്നു വീണ്ടും ലൈംഗിക ബന്ധത്തിന് ശ്രമിച്ചു ഓഫര്‍ സ്വീകരിച്ച് ഞാന്‍ അവിടെ എത്തുകയും ചെയ്തിരുന്നു. എ്ന്നാല്‍ അയാള്‍ വീണ്ടും ലൈംഗിക ബന്ധത്തിന് ശ്രമിച്ചു. ഞാനയാളോട് ഒരു സുഹൃത്ത് മാത്രമായിട്ട് ഇരിക്കാനാണ് ഇനി താല്‍പര്യമെന്ന് പറഞ്ഞു. ഷൂട്ടിംഗ് കഴിഞ്ഞ് തിരിച്ചുവന്ന ശേഷം ഞാനയാളുടെ കോളുകള്‍ എടുത്തില്ല. പിന്നെ അയാളുമായി അകല്‍ച്ച പാലിക്കുകയും ചെയ്തു. പിന്നീട് മിസ് ലവ്‌ലിയുടെ പ്രചരണാര്‍ത്ഥം നടത്തിയ പരിപാടിക്കു ശേഷം അയാള്‍ എന്ന കടന്നു പിടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അത് ഗൗനിക്കാതെ ഞാന്‍ നടന്നകലുകയായിരുന്നു- നിഹാരിക സിങ് വെളിപ്പെടുത്തി.