ഇസ്‌ലാമാബാദ്- അമേരിക്കക്കാരിയായ സിറ്റ വൈറ്റുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാനെതിരെ നല്‍കിയ പരാതിയില്‍ ഹാജരാകാന്‍ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലെ കോടതി ഉത്തരവിട്ടു. ജൂലൈ 25 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇംറാന് എതിരെ മത്സരിച്ച സ്ഥാനാര്‍ഥിയാണ് പരാതിക്കാരന്‍. അടുത്ത മാസം 13 ന് കോടതിയില്‍ ഹാജരാകാനാണ് ഉത്തരവ്.
പെഷാവര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് പരാതി പരിശോധിക്കുന്നത്. സിറ്റ വൈറ്റ് എന്ന അമേരിക്കക്കാരിയില്‍ ഖാന് ടിറിയന്‍ വൈറ്റ് എന്ന മകളുണ്ടെന്നും ഇക്കാര്യം നാമനിര്‍ദേശ പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നുമാണ് പരാതി. ഇത് ഭരണഘടനാ വകുപ്പിന്റെ ലംഘനമാണ്.
കലിഫോര്‍ണിയക്കാരിയായ നാലു വയസ്സുകാരിയുടെ നിയമാനുസൃത പിതാവാണ് ഖാനെന്ന് ലോസാഞ്ചലജസ് കോടതി വിധിച്ചിട്ടുണ്ടെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. പത്രികാ സമര്‍പ്പണ വേളയില്‍ പരാതിക്കാരനായ ഇനാമുല്ലാ ഖാന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും റിട്ടേണിംഗ് ഓഫീസര്‍ അത് തള്ളി പത്രിക സ്വീകരിക്കുകയായിരുന്നു.