മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ താരമാണ് അര്‍ജുന്‍ അശോകന്‍. തുടക്കത്തില്‍ തന്നെ മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചത് നടന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയിരുന്നു. സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവ എന്ന ചിത്രത്തിലൂടെയായിരുന്നു ഈ താരം പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ചിരുന്നത്. താരപുത്രനെന്ന ഇമേജിലാണ് തുടക്കത്തില്‍ അറിയപ്പെട്ടതെങ്കിലും പിന്നീട് മികച്ച നടന്‍ കൂടിയാണ് താനെന്ന് അര്‍ജുന്‍ തെളിയിച്ചിരുന്നു. ആസിഫ് അലിയുടെ ബിടെക്ക്,ഫഹദിന്റെ വരത്തന്‍ തുടങ്ങിയ സിനിമകളില്‍ നടന്‍ ചെയ്ത റോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വരത്തനില്‍ ഒരു നെഗറ്റീവ് റോളിലാണ് അര്‍ജുന്‍ അശോകന്‍ എത്തിയിരുന്നത്. ~ഒരു അഭിമുഖത്തില്‍ തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും ഭാവി പ്രതീക്ഷകളെക്കുറിച്ചും അര്‍ജുന്‍ മനസ് തുറന്നിരുന്നു. അച്ഛനാണ് റോള്‍ മോഡലെങ്കിലും അദ്ദേഹത്തെ അനുകരിക്കാന്‍ താന്‍ തയ്യാറല്ലെന്ന് നടന്‍ വ്യക്തമാക്കി.