തെന്നിന്ത്യന്‍ സിനിമയില്‍ ഗ്ലാമര്‍ വേഷങ്ങളിലൂടെ തിളങ്ങിയ താരസുന്ദരിയാണ് ഹന്‍സിക മൊധ്വാനി. ഹിന്ദിയിലൂടെയാണ് സിനിമയില്‍ എത്തിയതെങ്കിലും തെന്നിന്ത്യന്‍ സിനിമാ ലോകത്തായിരുന്നു നടി തിളങ്ങിയിരുന്നത്. അഭിനയ പ്രാധാന്യമുളള വേഷങ്ങളേക്കാള്‍ കൂടുതല്‍ ഗ്ലാമര്‍ റോളുകളായിരുന്നു നടി തന്റെ കരിയറില്‍ ചെയ്തിരുന്നത്.
മോഹന്‍ലാല്‍ ചിത്രം വില്ലനിലൂടെ മലയാളത്തില്‍ എത്തി മലയാളികള്‍ക്കും സുപരിചിതയാണ്. അടുത്തിടെ വളരെക്കുറച്ച് ചിത്രങ്ങളില്‍ മാത്രമായിരുന്നു എത്തിയിരുന്നത്. പ്രഭുദേവയുടെ നായികയായുളള ഗുലാബേകാവലി ആയിരുന്നു ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്ന ചിത്രം. ഗ്ലാമര്‍ നായികയാകാന്‍ ഇനി താല്‍പര്യമില്ലാത്തതുകൊണ്ടാണ് സിനിമകള്‍ കുറച്ചതെന്ന് അടുത്തിടെ അഭിമുഖത്തില്‍ നടി പറഞ്ഞിരുന്നു.
ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ ഇനി താല്‍പര്യമില്ലെന്നും അതുകൊണ്ടാണ് പല സിനിമകളും താന്‍ ഒഴിവാക്കിയത്. കഴിഞ്ഞ പത്തുമാസങ്ങളിലായി 18 സിനിമകളുടെ കഥയാണ് കേട്ടത്. അതില്‍ നാലു സിനിമകള്‍ മാത്രമാണ് തന്നെ ആകര്‍ഷിച്ചത്. നായകന്റെ പിന്നാലെ ആടിപ്പാടുന്ന വെറും നായികയാവാന്‍ ഇനിയില്ല. തുണി കുറച്ച് കിട്ടുന്ന അവസരങ്ങളോടും ഇനി താല്‍പര്യമില്ല. അതുകൊണ്ടാണ് അത്തരം ചിത്രങ്ങള്‍ വേണ്ടെന്ന കര്‍ശന നിലപാട് സ്വീകരിച്ചത്- ഹന്‍സിക മൊധ്വാനി പറയുന്നു.
ഇനി ഒരിക്കലും എന്നെ ഒരു ഗ്ലാമര്‍ ബൊമ്മയായി സിനിമകളില്‍ കാണില്ല. ഗ്ലാമറിനുമപ്പുറം അഭിനയത്തിന് വിശ്വാസം അര്‍പ്പിക്കുന്നവരുടെ സിനിമകള്‍ക്കായിരിക്കും ഞാന്‍ പ്രാധാന്യം നല്‍കുക -നടി നയം വ്യക്തമാക്കി.