മോസ്‌കോ- അമേരിക്കയുമായി പല കാര്യങ്ങളിലും ഇടഞ്ഞുനില്‍ക്കുന്ന റഷ്യ ഡോളര്‍ ഒഴിവാക്കി തുടങ്ങി. ഉപരോധം ശക്തമാക്കുന്നതിന് അമേരിക്ക നടപടികള്‍ സ്വീകരിച്ചതോടെയാണ് റഷ്യന്‍ സമ്പദ്ഘടന ഡോളര്‍ മുക്തമാക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. പൂര്‍ണമായും ഡോളര്‍ ഒഴിവാക്കാന്‍ സാധിക്കില്ലെങ്കിലും സാധ്യമാകുന്ന മേഖലകളില്‍ വിനിമയത്തിന് റഷ്യന്‍ കറന്‍സിയായ റൂബിള്‍ തന്നെ ഉപയോഗിക്കാനാണ് നീക്കം.
റഷ്യയില്‍നിന്ന് മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങുന്നതിന് കരാര്‍ ഒപ്പിട്ട ഇന്ത്യ തുക റൂബിളില്‍ നല്‍കേണ്ടിവരും. റഷ്യയില്‍നിന്ന് എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനം അമേരിക്കയെ പ്രകോപിപ്പിച്ചിരുന്നു.
ഇന്ത്യയുമായുള്ള കരാര്‍ റൂബിളിലാണ് ഒപ്പുവെച്ചിരിക്കുന്നതെന്ന് റഷ്യന്‍ ഉപപ്രധാനമന്ത്രി യൂറി ബോറിസോവ് വെളിപ്പെടുത്തി.