Sorry, you need to enable JavaScript to visit this website.

വരനായി ഋതിക് റോഷനെ  പോലൊരാള്‍ മതി- സൊനാക്ഷി

ബോളിവുഡില്‍ ശ്രദ്ധേയ സിനിമകളിലൂടെ മുന്‍നിര നടിയായി ഉയര്‍ന്ന താരമാണ് സൊനാക്ഷി സിന്‍ഹ. സല്‍മാന്‍ ഖാന്റെ ദബാംഗ് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ സൊനാക്ഷി സൂപ്പര്‍ താര ചിത്രങ്ങളിലൂടെയായിരുന്നു ശ്രദ്ധിക്കപ്പെട്ടിരുന്നത്. അടുത്തിട നടന്നൊരു അഭിമുഖത്തില്‍ തന്റെ വിവാഹത്തക്കുറിച്ചും വിവാഹസങ്കല്‍പ്പങ്ങളെക്കുറിച്ചും സൊനാക്ഷി മനസു തുറന്നിരുന്നു. എങ്ങനെയുളള പുരുഷനെയാണ് ഭര്‍ത്താവായി ലഭിക്കാന്‍ ആഗ്രഹിക്കുന്നത് എന്ന് അഭിമുഖത്തില്‍ ചോദിച്ചപ്പോഴാണ് സൊനാക്ഷി ഇതേക്കുറിച്ച് സംസാരിച്ചിരുന്നത്. ജീവിതത്തില്‍ അര്‍ഹിക്കുന്ന ഇടം തരുന്ന ആളായിരിക്കണമെന്നും ഒരു കാര്യത്തിലും തളര്‍ത്താത ആളായിരിക്കണമെന്നും സൊനാക്ഷി പറഞ്ഞു. തന്റെ ജീവിതത്തില്‍ ആകര്‍ഷണം തോന്നിയ ആള്‍ ഋതിക്  റോഷനാണെന്നും നടി പറഞ്ഞിരുന്നു. കഹോനാ പ്യാര്‍ ഹേ ആണ് തന്റെ ഇഷ്ടചിത്രമെന്നും സിനിമ കണ്ടതിനു ശേഷമാണ് ഋതിക്കിനോട് ആകര്‍ഷണം തോന്നിയതെന്നും നടി പറഞ്ഞു.  വിവാഹിതരാകാന്‍ പോകുന്ന യുവതികളോട് പറയാനുളള കാര്യവും അഭിമുഖത്തില്‍ സൊനാക്ഷി പറഞ്ഞിരുന്നു. ഒരിക്കലും തെറ്റായ കാരണത്തിനു വേണ്ടി വിവാഹതിരാകരുതെന്നാണ് നടി അഭിമുഖത്തില്‍ പറഞ്ഞത്. 2010ല്‍ സല്‍മാന്‍ ഖാന്റെ നായികയായിട്ടായിരുന്നു തുടക്കം കുറിച്ചിരുന്നത്. സല്‍മാന്റെ ദബാംഗ് എന്ന സിനിമയിലൂടെ തുടങ്ങി ആ വര്‍ഷത്തെ മികച്ച പുതുമുഖ നടിക്കുളള അവാര്‍ഡും കരസ്ഥമാക്കിയിരുന്നു. ദബാംഗിന്റെതായി പുറത്തിറങ്ങിയ രണ്ടാം ഭാഗത്തിലും സൊനാക്ഷി തന്നെയായിരുന്നു നായികാവേഷത്തില്‍ എത്തിയിരുന്നത്. ഹാപ്പി ഫിര്‍ ജായേഗി എ്ന്ന ചിത്രമായിരുന്നു സൊനാക്ഷിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്ന സിനിമ. 

Latest News